ക്ലാസില്‍ സംസാരിക്കുന്നു എന്ന് ആരോപിച്ചാണ് 11 വയസുകാരിയെ അധ്യാപിക ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചത്.

മുംബൈ: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച അധ്യാപികയ്ക്കെതിരെ കേസെടുത്ത് പൊലീസ്. മുംബൈയിലെ ചെമ്പൂരിലെ ഒരു സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപിക ക്രൂരമായി മര്‍ദിച്ചത്. കുട്ടിയെ ചൂരല്‍ ഉപയോഗിച്ച് തല്ലുകയായിരുന്നു.കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ക്ലാസില്‍ സംസാരിക്കുന്നു എന്നും പിന്നിലേക്ക് തിരിഞ്ഞിരിക്കുന്നു എന്നും ആരോപിച്ചാണ് 11 വയസുകാരിയെ അധ്യാപിക ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ കൈത്തണ്ടയിലും പുറത്തും അരക്കെട്ടിലും പലതവണ അടിച്ചെന്നും അധ്യാപികയുടെ അതിക്രമത്തില്‍ കുട്ടിക്ക് പരിക്കുപറ്റിയെന്നും കാണിച്ചുകൊണ്ടാണ് പിതാവ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ഭാരതീയ ന്യായ സംഹിതയിലേയും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലേയും വകുപ്പുകള്‍ ചേര്‍ത്ത് അധ്യാപികയ്ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്തെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

Read More:നാലുവർഷത്തെ പ്രണയം വീട്ടുകാർ എതിർത്തു, മറ്റൊരാളുമായി വിവാഹം നടത്തി; യുവതി ഭർത്താവിനെ കൊന്നത് ക്വട്ടേഷൻ നൽകി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം