ശ്വാസം നിലയ്ക്കാൻ സമ്മതിച്ചില്ല, കിണറിലേക്ക് തൂങ്ങിയിറങ്ങി മാനിന് സിപിആർ നൽകി യുവാവ്; ലിജോയുടെ അത്ഭുതരക്ഷ

Published : Jul 19, 2025, 04:28 PM IST
deer cpr

Synopsis

ചെന്നായ്‌പാറയിൽ കിണറ്റിൽ വീണ മാൻകുഞ്ഞിന് വന്യജീവി സംരക്ഷകൻ ലിജോ കാച്ചേരി സിപിആർ നൽകി ജീവൻ രക്ഷിച്ചു. ശ്വാസവും ഹൃദയമിടിപ്പും നിലച്ച മാൻകുഞ്ഞിനെ കൃത്രിമ ശ്വാസോച്ഛ്വാസം നൽകിയാണ് ലിജോ ജീവൻ തിരികെ നൽകിയത്.

തൃശൂർ: ആഴങ്ങളിലേക്ക് മുങ്ങിത്താഴും മുമ്പേ മാൻകുഞ്ഞിന് വന്യജീവിസംരക്ഷകനായ ലിജോ കാച്ചേരി നൽകിയത് പുതുജീവൻ. ശ്വാസവും ഹൃദയമിടിപ്പും നിലച്ച മാൻകുഞ്ഞിന് കിണറിനകത്ത് കയറിൽ തൂങ്ങിക്കിടന്ന് സിപിആർ നൽകിയാണ് ലിജോ ജീവൻ നൽകിയത്. പൂർണ ആരോഗ്യം തിരിച്ചെടുത്ത മാൻകുഞ്ഞിനെ തൊട്ടടുത്ത കാട്ടിലുണ്ടായിരുന്ന അമ്മ മാനിന്‍റെ അടുത്തെത്തിച്ചശേഷമാണ് ലിജോ വിശ്രമിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് ചെന്നായ്‌പാറ ചൂരയിൽ ആന്‍റണിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് മാൻ കുഞ്ഞ് വീണത്. കിണറിന്‍റെ അടുത്ത് അമ്മ മാനിനെയും രണ്ടു കുഞ്ഞുങ്ങളെയും കണ്ട് ആന്‍റണിയുടെ ഭാര്യ മകനെയും കൂട്ടി ഫോട്ടോയെടുക്കാൻ ചെന്നതാണ്. അമ്മ മാനും ഒരു കുഞ്ഞും ഓടിപ്പോയി. ഉയരം കുറഞ്ഞ കൈവരിയുള്ള കിണറ്റിൽ മാൻകുഞ്ഞ് വീണു.

ഉടനെ അവർ വനംവകുപ്പ് മാന്ദാമംഗലം റേഞ്ച് ഓഫീസിൽ വിവരമറിയിച്ചു. കിണറ്റിൽനിന്ന് പാമ്പിനെയും മൃഗങ്ങളെയും രക്ഷപ്പെടുത്തുന്നതിൽ വിദഗ്‌ധനായ ലിജോയെയും കൂട്ടി നാല് വനം വകുപ്പ് ഉദ്യോഗസ്ഥർ അര മണിക്കൂറിനുള്ളിൽ എത്തി. മാൻകുഞ്ഞ് മുങ്ങിത്താഴാൻ തുടങ്ങിയ ഉടനെ റോപ്പ് ക്ലാമ്പിങ് മുഖേന തൂങ്ങിയിറങ്ങിയ ലിജോ മാൻകുഞ്ഞിനെ കൈകളിലാക്കി.

അപ്പോഴേക്കും ശ്വാസവും ഹൃദയമിടിപ്പും നിലച്ചിരുന്നു. വായ്കൊണ്ട് കൃത്രിമ ശ്വാസം നൽകി. പിന്നെ നെഞ്ചിന്‍റെ ഭാഗത്ത് അമർത്തി. അനക്കം വെച്ചപ്പോൾ വേഗം കരക്കെത്തിച്ചു. കൂടുതൽ ശുശ്രൂഷ നൽകിയപ്പോൾ നടക്കാനുള്ള ആരോഗ്യം കിട്ടിയെന്ന് ലിജോ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരായ കെ എസ് അനിൽകുമാർ, പ്രവീൺ എ നായർ, എം ബി ബിജേഷ്, അരുൺ ഗോപി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി