കുക്കറിന്‍റെ അടപ്പുകൊണ്ട് വീട്ടമ്മയുടെ തലയ്ക്കടിച്ചു; ബാലുശ്ശേരിയിൽ മരുമകള്‍ക്കും മകനുമെതിരെ പൊലീസ് കേസ്

Published : Apr 02, 2025, 04:14 PM IST
കുക്കറിന്‍റെ അടപ്പുകൊണ്ട് വീട്ടമ്മയുടെ തലയ്ക്കടിച്ചു; ബാലുശ്ശേരിയിൽ മരുമകള്‍ക്കും മകനുമെതിരെ പൊലീസ് കേസ്

Synopsis

കഴിഞ്ഞ ഞായറാഴ്ചയാണ് രതിന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. സ്വത്തുക്കള്‍ തന്റെ പേരിലേക്ക് എഴുതി നല്‍കണമെന്ന് രതിന്‍ അമ്മയോട് ആവശ്യപ്പെടുകയായിരുന്നു.

കോഴിക്കോട്: ബാലുശ്ശേരി കണ്ണാടിപ്പൊയിലില്‍ മകന്‍ അമ്മയെ കുക്കറിന്‍റെ അടപ്പ് കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പൊലീസ് മകനും മരുമകളുമടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തു കേസെടുത്തു. തലയ്ക്കും അടിവയറിലും പരിക്കേറ്റ വീട്ടമ്മ രതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തിൽ രതിയുടെ മകന്‍ രതിന്‍, ഭാര്യ ഐശ്വര്യ, ഭര്‍ത്താവ് ഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെയാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്. 

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മകന്‍ അമ്മയെ ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഞായറാഴ്ചയാണ് രതിന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. സ്വത്തുക്കള്‍ തന്റെ പേരിലേക്ക് എഴുതി നല്‍കണമെന്ന് രതിന്‍ അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രതി വിസമ്മതിച്ചതോടെ അടുക്കളയിൽ നിന്നും കുക്കറിന്‍റെ അടപ്പുകൊണ്ട് ആക്രമിച്ചുവെന്നാണ് രതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. 

വീട്ടില്‍ നിന്നും ഇറങ്ങിപ്പോകണമെന്ന് ആക്രോശിച്ചായിരുന്നു മകന്റെ ആക്രമണമെന്നും കഴുത്തിന് കുത്തിപ്പിടിച്ചെന്നും രതി പറയുന്നു. സംഭവം നടക്കുമ്പോള്‍ രതിയുടെ ഇളയ മകളും വീട്ടിലുണ്ടായിരുന്നു. പരിക്കേറ്റ രതിയെ അന്നു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രി വിട്ടെങ്കിലും അടിവയറ്റില്‍ വേദനയുണ്ടായതിനെ തുടര്‍ന്ന് വീണ്ടും ചികിത്സ തേടിയിരിക്കുകയാണ്.

Read More : അനബോളിക് സ്റ്റിറോയ്ഡുകളടക്കം ഓൺലൈനിൽ വിൽപ്പന; നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് മന്ത്രി വീണാ ജോർജ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2016 ൽ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ്, കേസിൽ കെ സുരേന്ദ്രന് കണ്ണൂർ കോടതിയിൽ ആശ്വാസം, 'കുറ്റവിമുക്തൻ'
ഒറ്റ ദിവസം 245 വിവാഹങ്ങൾ, ഗുരുവായൂരിൽ ജനുവരി 25ന് കല്യാണ മേളം; പ്രദിക്ഷണം അനുവദിക്കില്ല, ക്രമീകരണങ്ങൾ ഇങ്ങനെ