മാടിവിളിക്കാനായി പച്ചവെളിച്ചം ഉപയോഗിക്കുന്ന സ്ത്രീകളുമുണ്ട്!

By അജിത ടി.എFirst Published Nov 14, 2017, 7:44 PM IST
Highlights

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്

ഒരിക്കല്‍ ഞാന്‍ മുഖപുസ്തകത്തില്‍ ഒരു കുറിപ്പിട്ടു. സ്ഥിരം ക്ലീഷെ ആയി ചിലരുണ്ട ... എന്ന് തുടങ്ങിയ ആ പോസ്റ്റില്‍ മുഖപുസ്തകത്തില്‍ എന്റെ ലിസ്റ്റിലെ ആണ്‍ സൗഹൃദങ്ങളെ കുറിച്ചുള്ള പരാതികളായിരുന്നു. എന്നാല്‍ അത് പുരുഷ സഹജമായ ഒരു പ്രവണതയായി തള്ളിക്കളയാവുന്ന ഒന്നായിരുന്നു. ആയിരത്തിലേറെ സൗഹൃദങ്ങള്‍ എനിക്ക് മുഖപുസ്തകത്തിലുണ്ട്. അറിയാത്ത പലരെയും ആക്‌സപ്റ്റ് ചെയ്ത് പണി കിട്ടിയവരുടെ അനുഭവങ്ങള്‍ വായിച്ചു. അതിലേറെ എന്നെ അമ്പരപ്പിച്ചത് സ്ത്രീകളില്‍ തന്നെയുള്ള ഒലിപ്പിക്കലുകള്‍ ആയിരുന്നു

രാത്രികളിലെ പച്ച വെളിച്ചം ആരെയും മാടിവിളിക്കാനുള്ള സിഗ്‌നലുകളായി  കരുതുന്ന, സ്ത്രീത്വത്തെ അപഹാസ്യമായി മാത്രം കരുതുന്ന സ്ത്രീകളും നമുക്കിടയില്‍ ഉണ്ട്. 

ഞാന്‍ ആദ്യമായി  മുഖപുസ്തകത്തില്‍ വരുന്ന സമയം, പ്ലസ് ടു പഠിക്കുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഒരു പെണ്‍കുട്ടി ചാറ്റ് തുടങ്ങിയത്. ആദ്യമൊക്കെ പഠന കാര്യങ്ങളില്‍ അഭിപ്രായം ആരായുക, വീട്ടിലെ കാര്യങ്ങള്‍ ചോദിക്കുക എന്നിവയായിരുന്നു. പിന്നീടങ്ങോട്ട് ഒറ്റപ്പെടലിന്റെ ഭീകരാവസ്ഥ, പണ്ട് അമ്മാവന്‍ പീഡിപ്പിച്ച കാര്യം തുടങ്ങിയ കാര്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങി. ഞാന്‍ ശ്രദ്ധിക്കുന്നില്ല എന്നാകുമ്പോള്‍ പിന്നെ സ്ഥിരം ഹായ് , ചേച്ചി എന്തേലും പറയു എന്തേലും പറയ് തുടങ്ങി മെസേജുകളുടെ പെരുമഴ. 

ഫേക്ക് ആണോയെന്ന് നോക്കി. അല്ല, കുട്ടി എന്റെ നാട്ടില്‍ തന്നെ ഉള്ള കുടുംബത്തിലെ ആണ്. ആശ്വാസം. ഉപദേശം എനിക്ക് താല്‍പര്യമില്ലെങ്കിലും ഇത്തരം പേഴ്‌സണല്‍ കാര്യങ്ങള്‍ മേലാല്‍ അപരിചിതരോട് പറയരുത് എന്ന താക്കിത് നല്‍കി. അത് അവിടെ അവസാനിച്ചെന്ന് കരുതിയ എനിക്ക് തെറ്റി. പിന്നീട് അങ്ങോട്ട് എന്നെ ആ കുട്ടിയുടെ രക്ഷാകര്‍ത്താവ് വരെ ആക്കി കളഞ്ഞു. അവിടം കൊണ്ടും നിന്നില്ല വീണ്ടും ആത്മഹത്യ, ആണ്‍ കുട്ടികളോട് അടുക്കാനുള്ള പ്രയാസം തുടങ്ങി ഒരു bisexual ന്റെ എല്ലാ ഭാവങ്ങളും പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ നിര്‍ത്തി മ്യുട്ട് ചെയ്തു. ശുഭം!

ഒരു വര്‍ഷം ഞാന്‍ എന്റെ എം ഫില്‍ കാലഘട്ടത്തില്‍ മുഖപുസ്തകത്തില്‍ നിന്ന് മാറി. കുറെ നാളുകള്‍ക്കു ശേഷം വീണ്ടും തല കാണിക്കുമ്പോള്‍ അതാ വരുന്നു ചറ പറ റിക്വസ്റ്റുകള്‍. കുറെ എണ്ണം ആക്‌സപ്്റ്റ് ചെയ്തു. സ്ത്രീജനങ്ങള്‍ വളരെ കുറവാണ് എന്റെ ലിസ്റ്റില്‍. അത് മോശമാകുന്നു എന്ന കരുതി ഞാനും അയച്ചു റിക്വസ്റ്റുകള്‍.  മ്യൂച്ചല്‍ ഫ്രണ്ട് ആയവരെ തേടിപ്പിടിച്ചു. അതാണോ കാര്യമെന്നറിയില്ല ദാ വരുന്നു തിരിച്ചും റിക്വസ്റ്റുകള്‍. 

എന്തായാലും, രാത്രി പച്ചവെളിച്ചം കണ്ടാലും ഇല്ലേലും കുറെ ഹായ് കാണാം. മറുപടി കൊടുത്താല്‍ മൂന്നാമത്തെ ചോദ്യം മാര്യേജ്, ബോയ്ഫ്രണ്ട്, സെക്‌സ്. ലോകം പെണ്‍കുട്ടികളെ ഒറ്റയ്ക്കായിട്ടല്ല സൃഷ്ടിക്കുന്നത്.

രണ്ടും മൂന്നും ആണ്‍ കുട്ടികളുടെ ഒപ്പം ഫോട്ടോ ഇട്ടാല്‍ അവള്‍ പോക്ക് കേസ് ആണ് എന്ന വിചാരിക്കുന്ന അതി ബുദ്ധിമാന്‍മാര്‍. മറുപടി കൊടുക്കാഞ്ഞാല്‍ തലക്കനം. മൊത്തം ഒരു സംശയം. മെസഞ്ചറില്‍ രാത്രികാലങ്ങളില്‍ കാണുന്ന പച്ച വെളിച്ചം ഓഫ് ആക്കാന്‍ സുക്കറണ്ണന്‍ തരുന്ന ഓപ്ഷന്‍ ഞാന്‍ മാത്രമാണോ കാണാത്തത്.

വര്‍ഷങ്ങള്‍ക്കു ശേഷം തേടിപ്പിടിച്ചു വന്നു എന്റെ പ്ലസ് ടു ആണ്‍ സുഹൃത്ത് പ്രണയാഭ്യര്‍ത്ഥന നടത്തി ഒരിക്കല്‍. വിവാഹം അല്ലേല്‍ പ്രണയം അതും അല്ലേല്‍ ചുറ്റിക്കറങ്ങല്‍ ഇതായിരുന്നു ആവശ്യങ്ങള്‍. അതിനു അവന്‍ കണ്ടെത്തിയ കാരണങ്ങളായിരുന്നു എന്നെ ചിരിപ്പിച്ചത്. 

ഞാന്‍ മുഖപുസ്തകത്തില്‍ ഷെയര്‍  ചെയ്യുന്ന എന്റെ ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഉള്ള  ഫോട്ടോകള്‍. അത് എന്റെ വഴി തെറ്റിയ ജീവിതത്തിന്റെ തെളിവുകളായി അവന് അനുഭവപ്പെട്ടത്രെ.  പത്തു വര്‍ഷം മുന്‍പ് പ്ലസ് ടു കാലഘട്ടത്തില്‍ ഇല്ലാതിരുന്ന സൗഹൃദം തിരിച്ചു വന്നതിന്റെ കാരണങ്ങള്‍ മനസിലാക്കിയപ്പോള്‍ അവനെയും ബ്ലോക്ക് ചെയ്തു. ലോകം മുഴുവന്‍ കാണുന്നു എന്ന് അവകാശപ്പെടുന്ന, എന്നാല്‍ എന്താണ് ബന്ധങ്ങള്‍ എന്ന് അറിയാത്ത അവനോട് എന്ത് പറഞ്ഞാണ് മനസ്സിലാക്കുക.

ഇതെഴുതുമ്പോള്‍ എല്ലാവരെയും സാമാന്യവത്കരിക്കുന്നില്ല. നല്ലവരായ സുഹൃത്തുക്കള്‍ ഇപ്പോഴും ഉണ്ട്. ഒരു പരിധി വരെ അവരാണ് സമൂഹ മാധ്യമങ്ങളിലെ വിശ്വാസം ഒരു പരിധി വരെ നിലനില്‍ക്കുന്നത്.

പച്ചലൈറ്റ്: ഇതുവരെ

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്

ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്

ഫസ്‌ന റാഷിദ്: ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!

സൂര്യ സതീഷ്: ഈ പച്ചവെളിച്ചം എനിക്ക് അനുഗ്രഹമാണ്

സൂസന്‍ വര്‍ഗീസ് : പച്ചലൈറ്റിനെ എനിക്കിപ്പോള്‍ ഭയമില്ല!

ജസ്‌ന ഹാരിസ്: രാത്രിയിലെ ഒറ്റ സ്റ്റാറ്റസ് മതിയായിരുന്നു, അയാള്‍ക്ക് തനിനിറം കാണിക്കാന്‍!

അഖില എം: 'ബ്ലോക്ക്' ആണെന്‍ സമരായുധം!​

അമ്മു സന്തോഷ്:  ഇന്‍ബോക്‌സില്‍ ഒരു രാത്രി!

പവിത്ര ജെ ദ്രൗപതി: മെസഞ്ചറില്‍ വരുന്നവരെല്ലാം ചീത്തയല്ല!

വിനീത അനില്‍: ആ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ അയച്ചത് ഒരു സ്ത്രീ ആയിരുന്നു!

അനു കാലിക്കറ്റ്: 'സോറി ചേച്ചീ, ഞാന്‍ പെണ്ണല്ല, ആണാണ്'

മഞ്ജു അഭിനേഷ്: പ്രണയചിത്രവും തന്ത്രയും;  ഒരു മെസഞ്ചര്‍ ആത്മീയ ക്ലാസ്​

click me!