'ചാറ്റ് ഇഷ്ടമല്ലേ, ചേച്ചീ?

By ഷംസീറ ഷമീര്‍First Published Nov 17, 2017, 7:51 PM IST
Highlights

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്

'എന്താ മിണ്ടാത്തത്?'

'മിണ്ടില്ലേ'

'ഊമയാണോ'

'ചാറ്റിന് വാ'

'വാ... വരൂ... '

'ഹലോ'

'ഹായ്'

'ജാഡയാ..ല്ലേ'

'ഞങ്ങളോടൊക്കെ ഒന്ന് മിണ്ടിയാ ന്താ...പ്പാ..'

'ചാറ്റ് ഇഷ്ടമല്ലേ...'

'ഹലോ... പറയൂ.. '

'എന്തെങ്കിലും ഒന്ന് പറയൂ..'

ഇല്ലാത്ത സമയവും ഉണ്ടാക്കി വല്ലതും എഴുതാനും, വായിക്കാനും, നല്ല സൗഹൃദങ്ങളെ ഒന്ന് പൊടിതട്ടാനും മുഖപുസ്തകം തുറന്നാലുള്ള അവസ്ഥയാണിത്!

ഇങ്ങനെ വെപ്രാളംപൂണ്ട് ഇയ്യാംപാറ്റകളെ പോലെ പറന്ന് വരുന്ന ഈ കൂട്ടത്തെയും കൊണ്ടുള്ള പൊറുതിമുട്ട് മഹാ കഷ്ടമാണേ...

'സുഖമാണോ' എന്ന അന്വേഷണത്തില്‍ ഒതുക്കുന്ന ബന്ധങ്ങളും നിരവധിയാണ് ഓണ്‍ലൈന്‍ സൗഹൃദത്തില്‍.

ഓണ്‍ലൈനില്‍ കാണുന്ന സ്ത്രീകളൊക്കെ കുടുംബകാര്യമോ, മറ്റൊരു കാര്യങ്ങളോ ചെയ്യാതെ  ചുമ്മാ ഇതും കുത്തി പിടിച്ചോണ്ട് നടക്കുന്നവരല്ല. കിട്ടുന്ന സമയങ്ങളില്‍ എഴുതാനും വായിക്കാനുമൊക്കെയായി. ഒന്നിതു വഴി വന്നാല്‍ സമ്മതിക്കാത്ത ഞരമ്പ് രോഗികള്‍ ശരിക്കും ഒരു ശല്യമായി മാറുകയാണ്.

'എന്നെ ഇഷ്ടമാണോ..'

'ഇഷ്ടപ്പെട്ടു കൂടെ....' 

'പറയൂ.. '

'ഒരു ഫോട്ടോ തരുമോ...'

ക്ഷമയുടെ അവസാന നിമിഷം കിട്ടേണ്ടതും വാങ്ങി സ്ഥലം വിടും.

വേറെ ചില കൂട്ടമുണ്ട് വീഡിയോ കാള്‍ ചെയ്യുന്ന മഹാന്‍മാര്‍. ആരാണെന്നോ, എവിടെയാണെന്നോപോലും അറിയാത്തവരെ കയറി കാള്‍ ചെയ്യുക. ബ്ലോക്ക് ചെയ്യുകയല്ലാതെ മറ്റെന്ത് ചെയ്യാനാ ഇവന്മാരെയൊക്കെ. ഇതില്‍ കൂടുതലും ചെറിയ പിള്ളേരാണെന്നതാണ് അതിശയം. 

പെണ്ണിന്റെ പേര് മാത്രം കണ്ടാല്‍ മതിയെന്ന വര്‍ഗമാണിവര്‍. അവരെത്തിക്കോളും ഏത് സമയത്താണേലും.

അതിലും രസം ഇതൊക്കെ കേട്ടാ ചിലരുടെ പ്രതികരണമാണ്.

'എന്തിനാ ഈ പച്ച ലൈറ്റ് കത്തിച്ച് ഇരിക്കുന്നത്. വല്ല പച്ചക്കറിയും ഉണ്ടാക്കരുതോ...' 

പച്ച ലൈറ്റ് കത്തിക്കുന്നവരെല്ലാം ഒരു പണിയും ചെയ്യാതെ കാലിന്‍മേല്‍ കാലും എടുത്ത് വച്ച് സദാ സമയവും ഫോണില്‍ സല്ലപിക്കുകയാണെന്ന നിങ്ങളുടെയൊക്കെ  ധാരണയുണ്ടല്ലോ, അതിനാണ് കുഴപ്പം. വെക്കേണ്ടത് വെച്ചും, വിളമ്പേണ്ടത് വിളമ്പിയും, എന്നു വേണ്ട അവള്‍ക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ ഭംഗിയായി നടത്തി തന്നെയാ ലൈറ്റിടാന്‍ വരുന്നത്. അപ്പോ ചക്കക്കൂട്ടാന്‍ കണ്ട പോലെ വെറളി പിടിച്ചു ഓടി വരുന്ന കേസരികളുണ്ടല്ലോ, അമ്മയേയും, പെങ്ങളേയും മറക്കുന്ന കൂട്ടത്തില്‍ പെട്ട ഇനം അവരാണ് ശാപം.

ഇത്തരം പമ്പരവിഡ്ഢികളെ, എളുപ്പത്തില്‍ മനസിലാക്കാന്‍ പറ്റുന്നവരും, ആട്ടിയോടിക്കാന്‍ ധൈര്യമുള്ളവരും ഈ മുഖപുസ്തകത്തിലുണ്ടെന്ന കാര്യം അറിയാതെ പോകല്ലേ.

'സെക്‌സ് ഇഷ്ട്മാണോ' എന്ന് ചോദിച്ച് വരുന്നവനോട് 'നിന്റെ അമ്മയ്ക്ക് ഇഷ്മാണോന്ന് ചോദിച്ച് വാ..' എന്ന് പറഞ്ഞ് ഓടിക്കുമ്പോള്‍ ഓര്‍ക്കാറുണ്ട് ഈ പേ പിടിച്ച് ഓടുന്നവന്മാരുടെ ലോകത്തെപറ്റി. ദയനീയം! പരിതാപകരം!

ഒത്തിരി നല്ല സൗഹൃദങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന ഇന്‍ബോക്‌സുകള്‍ അടച്ച് പൂട്ടാനും പറ്റാത്ത അവസ്ഥ!

സങ്കടങ്ങള്‍ പറഞ്ഞ് വരുന്നവര്‍, ചേച്ചീ, ഇത്താ എന്ന് സ്‌നേഹത്തോടെ വിളിക്കുന്നവര്‍. ഒരു മകളെ പോലെ വാത്സല്യം തരുന്നവര്‍. എഴുത്ത് വായിച്ച് അഭിനന്ദനം അറിയിക്കുന്നവര്‍. 'എന്റെയീ സങ്കട കടല്‍ ഒന്നെഴുതി തരുമോ' എന്ന് ചോദിച്ച് വരുന്നവര്‍.

അവരാണ് ഈ ഊഷ്മളമായ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നത്! 

ഏതൊരു മേഖലയേയും നമ്മളെങ്ങനെ സമീപിക്കുന്നുവോ അതുപോലെയിരിക്കും അതിന്റെ പ്രതികരണം. 

അതു കൊണ്ട് തന്നെ

പച്ച ലൈറ്റ് കാണുമ്പോള്‍  'ചാറ്റാന്‍ മാത്രം വന്നതാ ഞാന്‍, എനിക്ക് ചാറ്റണം' എന്ന് പറയുന്ന ചാറ്റാന്‍ മുട്ടുന്ന വിവരമില്ലാത്ത കാലി കൂട്ടത്തെ പേടിച്ച് ലൈറ്റണയ്ക്കാന്‍ ആലോചിക്കുന്നുമില്ല.

പച്ചലൈറ്റ്: ഇതുവരെ

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്

ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്

ഫസ്‌ന റാഷിദ്: ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!

സൂര്യ സതീഷ്: ഈ പച്ചവെളിച്ചം എനിക്ക് അനുഗ്രഹമാണ്

സൂസന്‍ വര്‍ഗീസ് : പച്ചലൈറ്റിനെ എനിക്കിപ്പോള്‍ ഭയമില്ല!

ജസ്‌ന ഹാരിസ്: രാത്രിയിലെ ഒറ്റ സ്റ്റാറ്റസ് മതിയായിരുന്നു, അയാള്‍ക്ക് തനിനിറം കാണിക്കാന്‍!

അഖില എം: 'ബ്ലോക്ക്' ആണെന്‍ സമരായുധം!​

അമ്മു സന്തോഷ്:  ഇന്‍ബോക്‌സില്‍ ഒരു രാത്രി!

പവിത്ര ജെ ദ്രൗപതി: മെസഞ്ചറില്‍ വരുന്നവരെല്ലാം ചീത്തയല്ല!

വിനീത അനില്‍: ആ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ അയച്ചത് ഒരു സ്ത്രീ ആയിരുന്നു!

അനു കാലിക്കറ്റ്: 'സോറി ചേച്ചീ, ഞാന്‍ പെണ്ണല്ല, ആണാണ്'

മഞ്ജു അഭിനേഷ്: പ്രണയചിത്രവും തന്ത്രയും;  ഒരു മെസഞ്ചര്‍ ആത്മീയ ക്ലാസ്​

അജിത ടി.എ: മാടിവിളിക്കാനായി പച്ചവെളിച്ചം ഉപയോഗിക്കുന്ന സ്ത്രീകളുമുണ്ട്!

പത്മിനി നാരായണന്‍: ആ മെസേജ് കണ്ടതും, ലോകത്തെ  മൊത്തം വെറുത്തുപോയി!

രഞ്ചുഷ മണി: അപ്പോള്‍ അവള്‍ പറഞ്ഞു, ചേച്ചീ ഞാന്‍ ഫേക്കാണ്!

click me!