Published : Aug 24, 2025, 05:42 AM ISTUpdated : Aug 24, 2025, 07:06 PM IST

Malayalam News Live: അമീബിക് മസ്തിഷ്ക ജ്വരം; ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചു, ചികിത്സയിലുള്ള യുവാവിന്‍റെ ആരോഗ്യനില തൃപ്തികരം

Summary

എംഎൽഎ സ്ഥാനം രാജിവെക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് മേൽ സമ്മർദ്ദം ശക്തം. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കടുത്ത നിലപാട് സ്വീകരിക്കുമ്പോള്‍ രാജി വേണ്ടെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. രാജിയെചൊല്ലി കോണ്‍ഗ്രസിൽ രണ്ട് അഭിപ്രായം തുടരുമ്പോഴും വിഡി സതീശനടക്കമുള്ളവര്‍ കടുത്ത നിലപാടിലാണ്. പ്രതിപക്ഷ നേതാവിനൊപ്പം ഒരു വിഭാഗം നേതാക്കളും രാഹുൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ഉറച്ച നിലപാടിലാണിലാണുള്ളത്.

medical college

06:36 PM (IST) Aug 24

'ഉപരാഷ്ട്രപതി പദം രാഷ്ട്രീയപദവിയല്ല, ഒരു രാഷ്ട്രീയപാർട്ടിയിലും ചേരാനുമില്ല'; ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി

മാധ്യമങ്ങളോട് പ്രതികരിച്ച് ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി

 

Read Full Story

06:21 PM (IST) Aug 24

'പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്..!!!', ഒറ്റ വരിയിൽ ഷാഫിക്കടക്കം ശിവൻകുട്ടിയുടെ പ്രഹരം

ഷാഫി പറമ്പിലിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് 'പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്..!!!' എന്നാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്

Read Full Story

05:33 PM (IST) Aug 24

'രാഹുൽ ആൻഡ് രാഹുൽ', മാങ്കൂട്ടത്തിൽ വിഷയം ദേശീയ തലത്തിൽ ചർച്ചയാക്കാൻ ബിജെപി, രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രചരണം

രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയും കേരളത്തിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷനും എം എൽ എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയാണ് ആരോപണമെന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്

Read Full Story

05:06 PM (IST) Aug 24

രാഹുലിന്‍റെ രാജി; അന്തിമ തീരുമാനം രാഹുലിനെ കൂടി കേട്ട ശേഷം

തനിക്ക് വിശദീകരിക്കാനുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയെ അറിയിച്ചു. രാഹുലിന് പറയാനുള്ളത് പാർട്ടി കേൾക്കും. രാഹുലിനെ കൂടി കേട്ട ശേഷമാകും അന്തിമ തീരുമാനം.

Read Full Story

04:26 PM (IST) Aug 24

റനിൽ വിക്രമസിംഗെയുടെ അറസ്റ്റ്, ശ്രീലങ്കയിൽ വൻ പ്രതിഷേധം, ലങ്കൻ സർക്കാർ അന്തസ്സോടെ പെരുമാറണമെന്ന് ശശി തരൂർ

അറസ്റ്റിനെതിരെ പ്രതിപക്ഷ നേതാക്കൾ കൊളംബോയിൽ സംയുക്ത വാർത്താസമ്മേളനം നടത്തി

Read Full Story

04:00 PM (IST) Aug 24

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിക്ക് വെടിയേറ്റു, കൊന്നിട്ടില്ലെന്ന് വാദം

നോയിഡയില്‍ കൊല്ലപ്പെട്ട നിക്കിയുടെ ഭർത്താവ് വിപിൻ ഭാട്ടിയയ്ക്ക് പോലീസിന്‍റെ വെടിയേറ്റു

Read Full Story

02:27 PM (IST) Aug 24

രാഹുലിന്‍റെ രാജി സാധ്യത തള്ളാതെ സണ്ണി ജോസഫ്, ഉചിതമായ തീരുമാനം ഉചിതമായ സമയത്തെന്ന് പ്രതികരണം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

Read Full Story

01:51 PM (IST) Aug 24

വയനാട് രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

രണ്ട് മാസം മുൻപാണ് രണ്ടര വയസ്സുകാരി പീഡനത്തിന് വിധേയയായത്

Read Full Story

01:35 PM (IST) Aug 24

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സെപ്റ്റംബര്‍ 10 മുതല്‍ നെടുങ്കണ്ടം സ്റ്റേഡിയത്തില്‍

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സെപ്റ്റംബര്‍ 10 മുതല്‍ നെടുങ്കണ്ടം സ്റ്റേഡിയത്തില്‍

Read Full Story

01:31 PM (IST) Aug 24

രാഹുൽ ഇതുവരെ മാനനഷ്ടക്കേസ് നൽകിയിട്ടില്ല, അതിനർത്ഥം ഇതൊക്കെ ചെയ്തു എന്നല്ലേ?, ഉമ തോമസ് എംഎൽഎ

ആരോപണങ്ങൾ ഒന്നിനു പിറകെ ഒന്നായി വരുമ്പോൾ എംഎൽഎ സ്ഥാനത്തുനിന്നും രാജി വെക്കുക എന്നത് ധാർമികമായ ഉത്തരവാദിത്തമാണ്

Read Full Story

12:36 PM (IST) Aug 24

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ, കോൺഗ്രസ് പാർട്ടിയെടുത്തത് കൃത്യമായ നിലപാട്, ജെബി മേത്തർ എംപി

രാഹുലിന്റെ കാര്യത്തിൽ കോൺഗ്രസ് കൃത്യമായ സമയത്ത് കൃത്യമായ നിലപാട് എടുത്തു

Read Full Story

11:57 AM (IST) Aug 24

കോൺ​ഗ്രസിൽ `പ്ലാൻ ബി', രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കും?

രാഹുൽ രാജി വെച്ചില്ലെങ്കിൽ പ്ലാൻ ബി ആയി പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതും പരിഗണനയിലുണ്ടെന്നാണ് വിവരങ്ങൾ

Read Full Story

11:27 AM (IST) Aug 24

ടോട്ടൽ ഫോർ യു തട്ടിപ്പ് - നടി റോമയെ കോടതി വിസ്തരിച്ചു

തിരുവനന്തപുരം എസിജെഎം കോടതിയിലാണ് നടിയെ വിസ്തരിച്ചത്

Read Full Story

11:02 AM (IST) Aug 24

'രാഹുൽ മാങ്കൂട്ടത്തിൽ കോണ്‍ഗ്രസിന്‍റെ ക്യാൻസര്‍' രണ്ട് സ്ത്രീകളുടെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സമീപിച്ചിരുന്നുവെന്ന് പിവി അൻവര്‍

കേരളത്തിലെ കോണ്‍ഗ്രസിനുണ്ടായ ക്യാൻസറാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും വിഡി സതീശൻ പരസ്യമായി രാജി ആവശ്യപ്പെടണമെന്നും പിവി അൻവര്‍. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ ഉണര്‍ന്ന് ചിന്തിക്കണമെന്നും അൻവര്‍

Read Full Story

10:36 AM (IST) Aug 24

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ, ന‌ടപടി സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് എംഎൽഎയും പാർട്ടിയും, എഎൻ ഷംസീർ

സ്ത്രീകളെ ബഹുമാനിക്കുക എന്ന അടിസ്ഥാന ബോധം എല്ലാവർക്കും ഉണ്ടായിരിക്കണം

Read Full Story

10:15 AM (IST) Aug 24

കോൺഗ്രസ്‌ എംഎൽഎ ഫെമ ചട്ടം ലംഘിച്ചു, വിദേശത്തേക്ക് കള്ളപ്പണം കടത്തി, ഗോവയിലും സിക്കിമിലും ചൂതാട്ട കേന്ദ്രങ്ങൾ, ഇഡി കണ്ടെത്തൽ

ഇഡി അറസ്റ്റിലായ കർണാടക കോൺഗ്രസ്‌ എംഎൽഎ വിദേശത്തേക്ക് കള്ളപ്പണം കടത്തിയെന്ന് കണ്ടെത്തൽ

Read Full Story

09:57 AM (IST) Aug 24

17കാരിയുടെ ക്വട്ടേഷൻ; തിരുവനന്തപുരത്ത് യുവാവിന് ക്രൂരമര്‍ദനം

തിരുവനന്തപുരത്ത് 17കാരിയായ പെണ്‍കുട്ടി നൽകിയ ക്വട്ടേഷനെ തുടര്‍ന്ന് യുവാവിനെ മര്‍ദിച്ച നാലംഗ സംഘം പിടിയിലായി. പുറകെ നടന്ന് ശല്യം ചെയ്തതിനാണ് പെണ്‍കുട്ടി ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത് 

Read Full Story

09:49 AM (IST) Aug 24

വീട്ടിൽ ആളില്ല, ചവിട്ടിക്കടിയിൽ നിന്നും താക്കോലെടുത്തു, കണ്ണൂരിൽ 30 പവൻ സ്വർണാഭരണങ്ങളും 5 ലക്ഷവും കവർന്നു

കല്യാട് പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്നും 30 പവൻ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയും കവർന്നു. വീട്ടുടമ മരണ വീട്ടിൽ പോയ സമയത്താണ് കൃത്യം നടന്നത്.
Read Full Story

09:26 AM (IST) Aug 24

'പൊലീസ് അബൂബക്കറിനെ കള്ളക്കേസിൽ കുടുക്കി, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി'; ഡിജിപിക്കും മുഖ്യമന്ത്രിക്കും കുടുംബത്തിന്‍റെ പരാതി

തോട്ടപ്പള്ളിയിലെ സ്ത്രീയുടെ കൊലപാതകത്തിൽ അബൂബക്കറിനെ പൊലീസ് കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. അബൂബക്കര്‍ നിരപരാധിയാണെന്ന് മകൻ.

Read Full Story

08:19 AM (IST) Aug 24

സെബാസ്റ്റ്യന്‍റെ പങ്ക് വ്യക്തം, ഐഷാ തിരോധാന കേസിൽ പ്രത്യേക അന്വേഷണ സംഘം, ഡിഎൻഎ പരിശോധനാ ഫലം നിർണായകം

2012 ൽ കാണാതായ ആലപ്പുഴ സ്വദേശിനി ഐഷയുടെ കേസിൽ പുതിയ വഴിത്തിരിവ്. സെബാസ്റ്റ്യന്‍റെ വീട്ടുവളപ്പിൽ നിന്ന് മനുഷ്യശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. 

Read Full Story

07:26 AM (IST) Aug 24

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി - എഐസിസി നേതൃത്വം സമ്മർദ്ദത്തിൽ, തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടേക്കും

രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവയ്ക്കണമോ എന്ന വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ഭിന്നാഭിപ്രായം. രാജിവയ്ക്കേണ്ടെന്നായിരുന്നു ആദ്യ നിലപാട്, എന്നാൽ പ്രതിപക്ഷ നേതാവിന്റെ നിലപാടിൽ നേതൃത്വം വെട്ടിലായി. അന്തിമ തീരുമാനം എഐസിസി നേതൃത്വത്തിന് വിടും.
Read Full Story

07:10 AM (IST) Aug 24

അഴിമതിക്കേസില്‍ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ എംആര്‍ അജിത്കുമാര്‍; നാളെ ഹൈക്കോടതിയിൽ അപ്പീൽ നൽകും, ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യം

വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണ് വിജിലന്‍സ് കോടതി ഉത്തരവെന്നാണ് അജിത് കുമാറിന്‍റെ വാദം. ക്ലീൻ ചിറ്റ് നൽകിയ റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകുക

Read Full Story

07:00 AM (IST) Aug 24

ജയിലിലായാല്‍ പദവി നഷ്ടമാകുന്ന ബിൽ - ജെപിസിയുമായി സഹകരിക്കുന്നതിൽ ഇന്ത്യ സഖ്യത്തിൽ ഭിന്നത

30 ദിവസത്തെ ജയിൽവാസത്തിന് ശേഷം പദവി നഷ്ടമാകുന്ന ബില്ലിൽ ഇന്ത്യാ സഖ്യത്തിൽ ഭിന്നത. ജെപിസിയുമായി സഹകരിക്കുന്നതിൽ തൃണമൂൽ കോൺഗ്രസും സമാജ് വാദി പാർട്ടിയും എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ, സഹകരിക്കണമെന്ന നിലപാടിലാണ് കോൺഗ്രസും സിപിഎമ്മും ആർഎസ്പിയും.
Read Full Story

06:11 AM (IST) Aug 24

കുടുംബ കോടതി ജഡ്ജിക്കെതിരായ ലൈംഗികാതിക്രമ പരാതി; അന്വേഷണം ആരംഭിച്ചു, കേസ് 26ന് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പരിഗണിക്കും

കൊല്ലം ചവറ കുടുംബ കോടതി ജഡ്ജി ഉദയകുമാറിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള റജിസ്ട്രാര്‍ ആണ് അന്വേഷണം ആരംഭിച്ചത്. ആദ്യഘട്ട നടപടിയായി ജഡ്ജിയെ മറ്റൊരു കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു

Read Full Story

05:51 AM (IST) Aug 24

രാത്രിയിൽ നിയന്ത്രണം വിട്ട കാര്‍ കട വരാന്തയിലേക്ക് പാഞ്ഞുകയറി അപകടം; രണ്ടു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട് കുറ്റ്യാടി ടൗണിൽ മരുതോങ്കര റോഡില്‍ വെച്ച് കാര്‍ നിയന്ത്രണം വിട്ട് കട വരാന്തയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. റോഡരികിലുണ്ടായിരുന്ന രണ്ടുപേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

Read Full Story

More Trending News