രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. രാഹുലിന്‍റെ രാജി സാധ്യത തള്ളാതെയുള്ള പ്രതികരണമായിരുന്നു അദ്ദേഹത്തിന്‍റേത്. മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുന്നെന്നും അഭ്യൂഹങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ആലോചിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് അറിയിക്കും എന്നുമാണ് സണ്ണി ജോസഫ് പറയുന്നത്.

എല്ലാ നേതാക്കളുടെയും അഭിപ്രായം പരിഗണിച്ച് ഉചിതമായ തീരുമാനം ഉണ്ടാകും എന്ന് സണ്ണി ജോസഫ് പറഞ്ഞെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് തന്നെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് രാഹുലിനെതിരെ ഉയരുന്നത്. പാര്‍ട്ടിയില്‍ നിന്ന് ഒരു വിഭാഗം രാജി ആവശ്യപ്പെടുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളും രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയില്‍ കോണ്‍ഗ്രസ് എന്തു തീരുമാനിക്കും എന്നകാര്യത്തില്‍ പെട്ടന്ന് തന്നെ തീരുമാനം ഉണ്ടാവുമെന്നാണ് സണ്ണി ജോസഫിന്‍റെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.