Published : Jun 22, 2025, 06:13 AM ISTUpdated : Jun 22, 2025, 11:27 PM IST

രാത്രി ചായ കുടിക്കാനെത്തിയ യുവതിയുടെ ദേഹത്ത് ചായ ഒഴിച്ചു, സ്ത്രീകളെ ഉപദ്രവിച്ചു; കഴക്കൂട്ടത്ത് മൂന്നംഗ സംഘത്തിന്‍റെ പരാക്രമം

Summary

താര സംഘടനയായ അമ്മയുടെ 31ാമത് ജനറൽബോഡി യോഗം ഇന്ന് കൊച്ചിയിൽ. കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന യോഗത്തിൽ അമ്മയുടെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും. വോട്ടെടുപ്പ് ഒഴിവാക്കി നിലവിൽ അഡ്ഹോക്ക് കമ്മറ്റിയായി പ്രവൃത്തിക്കുന്ന ടീം തന്നെ തുടരാനാണ് സാധ്യത. പ്രസിഡന്റ്‌ സ്ഥാനത്ത് മോഹൻലാൽ തന്നെ തുടരും.

kazakootam attack

09:09 PM (IST) Jun 22

കാവിക്കൊടി ദേശീയപതാകയാക്കണമെന്ന വിവാദ പരാമർശം; ബിജെപി നേതാവ് എൻ ശിവരാജിനെതിരെ പൊലീസ് കേസ്

കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപന പരാമർശം നടത്തിയെന്നാണ് കേസ്

Read Full Story

08:52 PM (IST) Jun 22

ചാലക്കുടിയിൽ പതിനഞ്ചു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു

Read Full Story

08:29 PM (IST) Jun 22

പെണ്‍സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ചതിന് യുവാവിനെ തല്ലി ചതച്ചു; പാലക്കാട് സദാചാര ആക്രമണം, 2 പേർ അറസ്റ്റിൽ

കപ്പൂർ വട്ടക്കുന്ന് കോളനിയിലെ കള്ളിത്തൊടി വീട്ടിൽ സംഗീത് (42) , കിഴക്കേകാട്ടിൽ വീട്ടിൽ ശിവൻ (47) എന്നിവരാണ് പിടിയിലായത്

Read Full Story

07:44 PM (IST) Jun 22

അമേരിക്ക ഇറാനിൽ നടത്തിയത് 'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമര്‍'; നടപ്പിലാക്കിയത് അതീവരഹസ്യമായി, വൻ നാശനഷ്ടങ്ങളുണ്ടായെന്ന് പെന്‍റഗണ്‍

ഫോർദോ അടക്കം ഇറാന്‍റെ ആണവകേന്ദ്രങ്ങൾ പൂർണമായും തകർന്നെന്ന് പറഞ്ഞില്ലെങ്കിലും വൻ നാശനഷ്ടങ്ങളുണ്ടായെന്ന് അമേരിക്കൻ വ്യോമസേന ജനറൽ ഡാൻ കെയ്ൻ പറഞ്ഞു

Read Full Story

06:20 PM (IST) Jun 22

റഷ്യയുടെ പിന്തുണ ഉറപ്പിക്കാൻ ഇറാൻ; അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി റഷ്യയിലേക്ക്

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ആണവ സമിതി അടിയന്തര യോഗം ചേരും

Read Full Story

05:36 PM (IST) Jun 22

കുളത്തുപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ പ്രതി മരിച്ച നിലയിൽ

ഒളിവിൽ പോയ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്

Read Full Story

05:18 PM (IST) Jun 22

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് പാൽ കടത്താൻ ശ്രമം; ജീവനക്കാരനെതിരെ അന്വേഷണം

പാൽ പുറത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ അസിസ്റ്റന്‍റ് സ്റ്റോര്‍ കീപ്പര്‍ സുനിൽകുമാറിനെതിരെ അന്വേഷണം ആരംഭിച്ചു

Read Full Story

04:56 PM (IST) Jun 22

12വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി മുഹമ്മദ് അഷ്റഫാണ് പിടിയിലായത്

Read Full Story

01:35 PM (IST) Jun 22

അമേരിക്കൻ ഇടപെടൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിലും പ്രതിസന്ധിയായേക്കും, ഇതുവരെ നാടണഞ്ഞത് 1117 പേർ

ഇറാനിൽ നിന്നുള്ള മുഴുവൻ ഇന്ത്യക്കാരെയും ഘട്ടംഘട്ടമായി തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത്.

Read Full Story

12:56 PM (IST) Jun 22

യുവതിയുടെ കുടുംബത്തിന്‍റെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്, ആൺസുഹൃത്തിനെതിരെ കേസെടുക്കില്ല

യുവതിയുമായി അസ്വാഭാവികമായ സാമ്പത്തിക ഇടപാടുകൾ റഹീസ് നടത്തിയിട്ടില്ല. യുവാവിനെതിരെ റസീനയുടെ ആത്മഹത്യാ കുറിപ്പിലും പരാമർശമില്ല. 

Read Full Story

12:54 PM (IST) Jun 22

'വൈശാഖിനെ വിളിച്ചുവരുത്തിയത് മൃതദേഹം മറവ് ചെയ്യാൻ'; മദ്യലഹരിയിൽ സഹോദരിയെ അടിച്ചുകൊന്ന് സഹോദരൻ; മണ്ണന്തല കൊലപാതകം, കൂടുതൽ വിവരങ്ങൾ പുറത്ത്

ചികിത്സക്കായി മണ്ണന്തലയിൽ ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുകയായിരുന്നു. സഹോദരനെ പരിചരിക്കാനാണ് ഷഹീന ഇവിടേക്ക് വന്നത്.

Read Full Story

11:37 AM (IST) Jun 22

സപ്ലൈക്കോയ്ക്ക് 100 കോടി അനുവദിച്ചു, ഓണക്കാലത്തേയ്‌ക്ക്‌ അവശ്യ സാധനങ്ങൾ ഉറപ്പാകും

ബജറ്റിൽ വിപണി ഇടപെടലിന് സപ്ലെയ്കോക്ക് വകയിരുത്തിയിട്ടുള്ളത് 250 കോടി രൂപയാണ്. 

Read Full Story

11:22 AM (IST) Jun 22

പഹൽ​ഗാം ഭീകരാക്രമണം - 2 പേർ അറസ്റ്റിൽ - ഭീകരർക്ക് നേരിട്ട് സഹായം നൽകിയവരാണ് അറസ്റ്റിലായതെന്ന് എൻഐഎ

പഹൽ​ഗാം ഭീകരാക്രമണത്തിൽ ഭീകർക്ക് നേരിട്ട് സഹായം നൽകിയ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി എൻ‌ഐഎ.

Read Full Story

11:01 AM (IST) Jun 22

'ഒന്നാം നമ്പ‍ർ തെമ്മാടി രാഷ്ട്രമെന്ന് അമേരിക്ക തെളിയിച്ചു', ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് സിപിഎം; സാധ്യമാകുന്നിടത്തെല്ലാം പ്രതിഷേധത്തിന് ആഹ്വാനം

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ബേബി പറഞ്ഞു.

Read Full Story

10:56 AM (IST) Jun 22

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ചടിക്കുന്നു, ജറൂസലേമിലും ടെൽ അവീവിലും സ്ഫോടനങ്ങൾ

ഇസ്രയേലിലെ ടെൽഅവീവ്, ജറൂസലേം, ഹൈഫ അടക്കം 10 സുപ്രധാന മേഖലകളിൽ ഇറാൻ മിസൈലുകൾ പതിച്ചെന്ന് റിപ്പോർട്ട്.

Read Full Story

10:22 AM (IST) Jun 22

50ഉം 30ഉം കൂട്ടി 80ന് പകരം 50 എന്നെഴുതി, അതുലിന് നഷ്ടമായത് 30 മാർക്ക്; പ്ലസ് ടു മൂല്യനിർണയത്തിൽ ​ഗുരുതര വീഴ്ച; പരാതി നൽകി

പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിലെ വീഴ്ച്ച മൂലം മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി അതുൽ മഹാദേവിന് നഷ്ടമായത് 30 മാർക്ക്.

Read Full Story

10:08 AM (IST) Jun 22

അഹമ്മദാബാദ് വിമാന അപകടം - തിരിച്ചറിയാനായില്ല, 8 പേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎൻഎ സാമ്പിൾ ആവശ്യപ്പെട്ടു

ഡിഎൻഎ മാച്ച് ചെയ്യാതെ മൃതദേഹങ്ങൾ വിട്ടു നൽകാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു

Read Full Story

09:39 AM (IST) Jun 22

ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു, നടിയുടെ പരാതിയിൽ തെളിവില്ലെന്ന് പൊലീസ്

ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു ആലുവയില്‍ താമസിക്കുന്ന നടിയുടെ പരാതി.

Read Full Story

09:21 AM (IST) Jun 22

പുരസ്കാര നിറവിൽ ഏഷ്യാനെറ്റ് ന്യൂസ്; അനൂപ് ബാലചന്ദ്രനും സതീഷ് ചന്ദ്രനും സംസ്ഥാന മാധ്യമ പുരസ്കാരം

സംസ്ഥാന സര്‍ക്കാരിന്‍റെ 2023 ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് രണ്ട് പുരസ്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്.

Read Full Story

08:57 AM (IST) Jun 22

യോഗേഷ് ഗുപ്തയുടെ വിവാദ സർക്കുലർ മനോജ് എബ്രഹാം തിരുത്തി, സർക്കുലർ നിയമവിരുദ്ധമെന്ന് വിജിലൻസ് ഡയറക്ടർ

നോണ്‍ ഗസ്റ്റഡ് ഉദ്യോഗസ്ഥർക്കെതിരായ കേസുകള്‍ എസ്പിമാർ തീർപ്പാക്കണമെന്ന സർക്കുലറാണ് തിരുത്തിയത് 

Read Full Story

08:04 AM (IST) Jun 22

കാർ വാഷിം​ഗ് സെന്ററിൽ വൻ അ​ഗ്നിബാധ - സ്ഥാപനവും 3 കാറുകളും കത്തിനശിച്ചു

തിരുവല്ല പെരുംതുരുത്തിയിൽ കാർ വാഷിംഗ് സെൻ്ററിൽ അഗ്നിബാധ. സ്ഥാപനവും മൂന്ന് കാറുകളും കത്തി നശിച്ചു.

Read Full Story

07:43 AM (IST) Jun 22

ഇറാനിലെ ആക്രമണം - അമേരിക്കയുടേത് ധീരമായ ഇടപെടലെന്ന് നെതന്യാഹു, ഇസ്രയേൽ അതീവ ജാഗ്രതയിൽ

ആക്രമണ വിവരങ്ങൾ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. 

Read Full Story

07:05 AM (IST) Jun 22

കായലോട്ടെ ആൾക്കൂട്ട അതിക്രമം - 2 പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും, യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ കേസെടുത്തില്ല

അറസ്റ്റിലായ മൂന്ന് പേരെ കൂടാതെ സുനീർ, സഖറിയ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

Read Full Story

More Trending News