കപ്പൂർ വട്ടക്കുന്ന് കോളനിയിലെ കള്ളിത്തൊടി വീട്ടിൽ സംഗീത് (42) , കിഴക്കേകാട്ടിൽ വീട്ടിൽ ശിവൻ (47) എന്നിവരാണ് പിടിയിലായത്
പാലക്കാട്: പാലക്കാട് ചാലിശേരിയിൽ യുവാവിനുനേരെ സദാചാര ആക്രമണം. ചാലിശേരി കപ്പൂര് വട്ടക്കുന്നിൽ പെണ്‍സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ചതിന് യുവാവിനെ ക്രൂരമായി മര്‍ദിച്ചതായാണ് പരാതി. സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റിലായി. ചാലിശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കപ്പൂർ വട്ടക്കുന്ന് കോളനിയിലെ കള്ളിത്തൊടി വീട്ടിൽ സംഗീത് (42) , കിഴക്കേകാട്ടിൽ വീട്ടിൽ ശിവൻ (47) എന്നിവരാണ് പിടിയിലായത്. മർദ്ദനത്തിൽ യുവാവിന്‍റെ വാരിയെല്ലിന് ക്ഷതമേറ്റു. ശരീരമാസകലം പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം ബൈക്കിൽ യുവതിയെ വട്ടക്കുന്നിലെ വീട്ടിൽ കൊണ്ടുവന്നിറക്കിയത് കണ്ട പ്രതികൾ യുവാവിനെ ചോദ്യം ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്നാണ് എഫ്ഐആര്‍.


