മലിനീകരണം ഉണ്ടായതിന്റെ ഉറവിടം വ്യക്തമല്ല

മസ്കത്ത്: വടക്കൻ ബാത്തിന, മുസന്ദം ​ഗവർണറേറ്റുകളിലെ സമുദ്രോപരിതലങ്ങളിൽ എണ്ണ ചോർച്ചയുണ്ടായതായി സ്ഥിരീകരിച്ച് ജൈവവൈവിധ്യ അതോറിറ്റി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു. മലിനീകരണം ഉണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, ഷിനാസ് വിലായത്തിലെ കണ്ടൽക്കാടുകളിലെക്കുള്ള പ്രവേശന കവാടം സംരക്ഷിക്കുന്നതിനുള്ള മുൻ കരുതൽ നടപടികൾ സ്വീകരിച്ചിട്ടുള്ളതായും അധികൃതർ അറിയിച്ചു. രണ്ട് ഗവർണറേറ്റുകളിലെയും ബാധിത ബീച്ചുകളിൽ മലിനീകരണം നീക്കം ചെയ്യുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. 

read more: തൃശൂർ സ്വദേശിയായ ഉംറ തീർത്ഥാടകൻ മദീനയിൽ നിര്യാതനായി