1,78,919 പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം ജോലി അവസാനിപ്പിച്ച് മടങ്ങിയെന്ന് കണക്കുകള്‍

Published : Mar 03, 2023, 09:11 PM IST
1,78,919 പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം ജോലി അവസാനിപ്പിച്ച് മടങ്ങിയെന്ന് കണക്കുകള്‍

Synopsis

2022ല്‍ ഫൈനല്‍ എക്സിറ്റ് നേടിയ പ്രവാസികളില്‍ 17,891 പേര്‍ അറുപത് വയസിലധികം പ്രായമുള്ള ബിരുദ യോഗ്യതയില്ലാത്തവരാണ്. ഈ വിഭാഗത്തില്‍ പെടുന്ന പ്രവാസികളുടെ ഇഖാമ പുതുക്കാന്‍ 800 ദിനാര്‍ ഈടാക്കി തുടങ്ങിയതാണ് തൊഴില്‍ ഉപേക്ഷിച്ച് മടങ്ങാന്‍ ഇവരെ നിര്‍ബന്ധിതരാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പറയുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജോലി അവസാനിപ്പിച്ച് മടങ്ങിയത് 1,78,919 പ്രവാസികളെന്ന് കണക്കുകള്‍. സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന് കുവൈത്ത് ഭരണകൂടം സ്വീകരിക്കുന്ന വിവിധ നടപടികള്‍ ഉള്‍പ്പെടെ ഇതിന് കാരണമായെന്നാണ് വിലയിരുത്തല്‍. ബിരുദ യോഗ്യതയില്ലാത്ത 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് ഇഖാമ പുതുക്കാന്‍ 800 ദിനാര്‍ (രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ഫീസ് ഏര്‍പ്പെടുത്തിയതും താഴ്‍ന്ന വരുമാനക്കാരായ പ്രവാസികളിലെ താമസ, തൊഴില്‍ നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ട് നടത്തിയ ദൈനംദിന പരിശോധനകളും പ്രവാസികള്‍ വലിയ തോതില്‍ കുവൈത്തില്‍ നിന്ന് മടങ്ങുന്നതിന് കാരണമായി.

2022ല്‍ ഫൈനല്‍ എക്സിറ്റ് നേടിയ പ്രവാസികളില്‍ 17,891 പേര്‍ അറുപത് വയസിലധികം പ്രായമുള്ള ബിരുദ യോഗ്യതയില്ലാത്തവരാണ്. ഈ വിഭാഗത്തില്‍ പെടുന്ന പ്രവാസികളുടെ ഇഖാമ പുതുക്കാന്‍ 800 ദിനാര്‍ ഈടാക്കി തുടങ്ങിയതാണ് തൊഴില്‍ ഉപേക്ഷിച്ച് മടങ്ങാന്‍ ഇവരെ നിര്‍ബന്ധിതരാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പറയുന്നു. 2021ന്റെ പകുതിയിലെ കണക്കുകള്‍ പ്രകാരം 60 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസികളുടെ എണ്ണം 1,22,536 ആയിരുന്നെങ്കില്‍ 2022 പകുതിയില്‍ അത് 1,04,645 ആയി കുറഞ്ഞു. ബിരുദധാരികളായ പ്രവാസികളുടെ എണ്ണം 1,55,665ല്‍ നിന്ന് 1,46,942 ആയി കുറഞ്ഞിട്ടുമുണ്ട്. ബിരുദാനന്തര ബിരുദ യോഗ്യതയുള്ള പ്രവാസികളുടെ എണ്ണം ഇതേ കാലയളവില്‍ 7,213ല്‍ നിന്ന് 6,912 ആയാണ് കുറഞ്ഞത്.

രാജ്യത്ത് ആകെയുള്ള പ്രവാസികളുടെ എണ്ണം 2021ന്റെ പകുതിയില്‍ 28,97,522 ആയിരുന്നെങ്കില്‍ 2022ന്റെ പകുതിയോടെ അത് 27,18,803 ആയി കുറഞ്ഞു. അതായത് 1,78,919 പ്രവാസികള്‍ ഒരു വര്‍ഷം കൊണ്ട് കുവൈത്തിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു. അതേസമയം സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ അനുപാതം എല്ലാ ഗള്‍ഫ് രാജ്യങ്ങളെയും അപേക്ഷിച്ച് കുവൈത്തില്‍ കൂടുതലാണെന്നും കണക്കുകള്‍ പറയുന്നു. കുവൈത്തിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ 23 ശതമാനം പേരും പ്രവാസികളാണ്. 

Read also: പ്രവാസി മലയാളി യുവാവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍; ബന്ധുക്കളെ കണ്ടെത്താനായില്ല

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം