പാലക്കാട് മേലാര്‍ക്കോഡ് ഗ്രാമപറമ്പ് വീട്ടില്‍ പഴയന്റെയും പാറുവിന്റെയും മകനായ പ്രജീഷ് കുമാര്‍ (38) എന്നാണ് അദ്ദേഹത്തിന്റെ പാസ്‍പോര്‍ട്ടില്‍ നിന്ന് ലഭ്യമാവുന്ന വിവരം.
ദുബൈ: ബന്ധുക്കളെക്കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ മലയാളി യുവാവിന്റെ മൃതദേഹം ദുബൈയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. പാലക്കാട് മേലാര്‍ക്കോഡ് ഗ്രാമപറമ്പ് വീട്ടില്‍ പഴയന്റെയും പാറുവിന്റെയും മകനായ പ്രജീഷ് കുമാര്‍ (38) എന്നാണ് അദ്ദേഹത്തിന്റെ പാസ്‍പോര്‍ട്ടില്‍ നിന്ന് ലഭ്യമാവുന്ന വിവരം.
പ്രജീഷിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ദുബൈ പൊലീസും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും അറിയിച്ചതായി സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. പ്രജീഷ് കുമാറിന്റെ അടുത്ത ബന്ധുക്കളോ മറ്റോ 0507772146 എന്ന നമ്പറില്‍ ബന്ധപ്പെടാനാണ് അഭ്യര്‍ത്ഥന.
Read also: ഉംറ നിര്‍വഹിച്ച ശേഷം എയർപോർട്ടിലേക്ക് ബസിൽ പോകവേ മലയാളി തീർത്ഥാടക മരിച്ചു
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ഉമ്മുല്‍ഖുവൈന്‍: പ്രവാസി മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. തൃശൂര്‍ നാട്ടിക സ്വദേശി ഉണ്യാരന്‍ പുരയ്ക്കല്‍ ശരവണന്റെ മകന്‍ സാലീഷ് (42) ആണ് ദുബൈയില്‍ മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.
പ്രവാസി കൂട്ടായ്‍മയായ നാട്ടിക എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ (നെക്സാസ്) സജീവ അംഗമായിരുന്നു. ഭാര്യ അഞ്ജു ദുബൈ ജെംസ് സ്‍കൂളില്‍ അധ്യാപികയാണ്. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിക്കുമെന്ന് നാട്ടിക എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സജാദ് നാട്ടിക അറിയിച്ചു.
Read also: വാഹനാപകടത്തിൽ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ സൗദി അറേബ്യയില്‍ ഖബറടക്കി
