കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി വിവിധ രാജ്യങ്ങളിലെ മലയാളി ഡോക്ടര്‍മാര്‍.

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ദ്ദേശങ്ങളുമായി പ്രവാസി മലയാളി ഡോക്ടര്‍മാര്‍. നിലവില്‍ കേരളത്തില്‍ രോഗവ്യാപനം കുറവായതുകൊണ്ട് കൊവിഡ് പരിശോധനകള്‍ കുറയ്ക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. കൊവിഡിന്‍റെ ഭീതി ഒഴിഞ്ഞെന്ന് കരുതരുതെന്നും അവര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ മലയാളി ഡോക്ടര്‍മാരുമായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ദീര്‍ഘ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കേരളം ലോകത്തിന് മാതൃകയാണ്. ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷമായിരിക്കും യഥാര്‍ത്ഥ വെല്ലുവിളി. അതിന് ശേഷം രോഗവ്യാപനം കാര്യമായി ഉണ്ടാകുമെന്ന് കണക്കാക്കി തന്നെ വ്യാപകമായി ടെസ്റ്റുകള്‍ നടത്തണം. ഇതുവരെ ലോകത്തിന് തന്നെ കേരളം മാതൃകയാണ്. അത് തുടരണം മരുന്നോ വാക്‌സിനോ കണ്ടുപിടിക്കും വരെ തല്‍ക്കാലം കൊവിഡിന്‍റെ ഭീതി തുടരുമെന്നത് മറക്കരുതെന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഓര്‍മ്മിപ്പിച്ചു. 

Read More: സൗദി നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെന്ന് ധനകാര്യമന്ത്രി

യുഎഇയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു