
മസ്കത്ത്: മലപ്പുറം സ്വദേശിയായ ഡോക്ടർ ഒമാനിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോക്കൂർ വട്ടത്തൂർ വളപ്പിൽ വീട്ടിൽ ഡോ.നവാഫ് ഇബ്രാഹിം ആണ് മരിച്ചത്. 34 വയസ്സായിരുന്നു. നിസ്വ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിലെ ഡോക്ടറാണ് നവാഫ്. ഒമാനിലെ ഇബ്രിക്കടുത്ത് വാദി ധാം എന്ന സ്ഥലത്ത് ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ ഭാര്യയും കുട്ടിയും ഒപ്പമുണ്ടായിരുന്നു. കുട്ടിയോടൊപ്പം വാദിയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. മൃതദേഹം ഇബ്രി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
read more: ഒമാൻ തീരത്ത് അപൂർവ്വയിനം തിമിംഗലം ചത്ത് കരക്കടിഞ്ഞു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ