അൽ ജാസിർ തീരത്താണ് കഴിഞ്ഞ ദിവസം അറേബ്യൻ കടൽ കൂനൻ തിമിംഗലം കരക്കടിഞ്ഞത്
മസ്കത്ത്: ഒമാന്റെ അൽ വുസ്ത ഗവർണറേറ്റിൽ അറേബ്യൻ കടൽ കൂനൻ തിമിംഗലം ചത്ത് കരക്കടിഞ്ഞു. ഗവർണറേറ്റിലെ അൽ ജാസിർ തീരത്താണ് കഴിഞ്ഞ ദിവസം തിമിംഗലം കരക്കടിഞ്ഞത്. അപൂർവവും വംശനാശ ഭീഷണി നേരിടുന്നതുമായ സസ്തനിയാണ് അറേബ്യൻ കടൽ കൂനൻ തിമിംഗലം. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ റെഡ് ലിസ്റ്റിൽ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്. റോയൽ ഒമാൻ പോലീസ്, വാലി ഓഫിസ്, കൃഷി, മത്സ്യബന്ധനം, ജല വിഭവ മന്ത്രാലയം എന്നിവയുടെ അധികാരികൾ സംയുക്തമായി അന്വേഷണം ആരംഭിച്ചു.
read more: ബഹ്റൈനിൽ നിയമം മറികടന്ന് പൊതു നിരത്തുകളിൽ ഇ-സ്കൂട്ടറുകൾ, കയ്യോടെ പിടികൂടി ട്രാഫിക് പോലീസ്
തിമിംഗലത്തിന്റെ മരണകാരണം കണ്ടെത്തുന്നതിനായി ശാസ്ത്രീയ പരിശോധനകൾ നടത്തുമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ഒമാന്റെ ജലാശയങ്ങളിൽ കാണപ്പെടുന്ന 20 തിമിംഗല ഇനങ്ങളിൽ ഒന്നാണിത്. പ്രാദേശിക വെല്ലുവിളികൾ കണക്കിലെടുത്ത് അന്വേഷണത്തിനാവശ്യമായ സാമ്പിളുകൾ, വിവരങ്ങൾ എന്നിവ ശേഖരിക്കുന്നത് വേഗത്തിൽ പൂർത്തിയാക്കുമെന്നും അന്വേഷണം പൂർത്തിയായിക്കഴിഞ്ഞാൽ തിമിംഗല ജഡം സംസ്കരിക്കുമെന്നും അധികൃതർ അറിയിച്ചു.
