സൗദി അറേബ്യയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു

By Web TeamFirst Published Sep 19, 2022, 11:20 PM IST
Highlights

മൃതശരീരം കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തി. ഏത് രാജ്യക്കാരനാണെന്ന് അറിവായിട്ടില്ല.

റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. ഖത്വീഫിലാണ് കെട്ടിടം തകര്‍ന്ന അപകടമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. പഴയകെട്ടിടത്തിന്റെ ഭിത്തികള്‍ തകര്‍ന്നു ഇയാളുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു.

സിവില്‍ ഡിഫന്‍സ് വിഭാഗം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മൃതശരീരം കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തി. ഏത് രാജ്യക്കാരനാണെന്ന് അറിവായിട്ടില്ല. മറ്റാരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

മരങ്ങള്‍ മുറിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു; യുവാവ് സൗദിയില്‍ അറസ്റ്റില്‍

സൗദി അറേബ്യയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി തൊഴിലാളികള്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ടു മരണം. സൗദിയുടെ വടക്കൻ പ്രവിശ്യയിലെ തുറൈഫിൽ ജോലി സ്ഥലത്തേക്ക് തൊഴിലാളികളെയും കൊണ്ട് പോയ ബസിന്റെ പിന്നിൽ ട്രക്ക് വന്നിടിച്ചാണ് വൻ അപകടമുണ്ടായത്. അപകടത്തില്‍ രണ്ടു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

സൗദി പതാകയും ഭരണാധികാരികളുടെ പേരും ചിത്രങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു

തിങ്കളാഴ്ച രാവിലെ ആറു മണിക്കായിരുന്നു സംഭവം. തുറൈഫ് നഗരത്തിൽ നിന്ന് പോകുന്ന അറാർ ഹൈവേയിലാണ് അപകടം നടന്നത്. ബസിന്റെ പിന്നിലിരുന്ന രണ്ടു തൊഴിലാളികൾ ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരിക്കുകയായിരുന്നു. മൂന്ന് പേർക്ക് അതി ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചു. ഇവർ തുറൈഫ് ജനറൽ ആശുപത്രിയിൽ സങ്കീർണ സാഹചര്യത്തിൽ കഴിയുകയാണ്. കൂടാതെ 21 പേർക്ക് ചെറുതും വലുതുമായ പരിക്കുകളും സംഭവിച്ചിട്ടുണ്ട്.

മരണപ്പെട്ടവരും അപകടം പറ്റിയവരുമെല്ലാം കിഴക്കൻ ഏഷ്യക്കാരാണ്. അപകടം പറ്റിയ ഉടനെ തന്നെ സൗദി അറേബ്യന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലൻസുകളും ആരോഗ്യ വകുപ്പിന്റെ ആംബുലൻസുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

click me!