
റിയാദ്: രാജ്യത്ത് ഡ്രോൺ ഡെലിവറി സർവീസുകൾക്ക് അനുമതി നൽകി സൗദി അധികൃതർ. മാറ്റർനെറ്റ് എന്ന കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കാണ് ഇതിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. ഈ കമ്പനിയുടെ എം2 ഡ്രോണുകളാണ് സൗദിയിൽ ഡെലിവറി സേവനങ്ങൾ നടത്തുക. അടുത്ത വർഷത്തോടെയാകും ഈ പദ്ധതി ആരംഭിക്കുന്നത്.
സൗദിയിൽ ഡ്രോണുകൾ ഉപയോഗിച്ച് ഡെലിവറി സേവനങ്ങൾ നടത്തുന്നതിനുള്ള ആദ്യ ലൈസൻസാണ് ഇത്. സൗദി അറേബ്യയുടെ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയാണ് ഇതിന് അനുമതി നൽകിയത്. വേഗതയേറിയതും ചെലവ് കുറഞ്ഞതുമാണ് ഡ്രോൺ ഡെലിവറി സേവനങ്ങൾ. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനാണ് ഈ പദ്ധതി കൊണ്ടുവരുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്.
Read also: ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് -ഉംറ തീർത്ഥാടകർക്ക് മെനിഞ്ജൈറ്റിസ് വാക്സിൻ നിർബന്ധം
ഡെലിവറി മേഖലയിലേക്ക് കഴിഞ്ഞ വർഷമാണ് മാർനെറ്റ് കമ്പനി കടന്നുവരുന്നത്. അമേരിക്കയിലെ സിലിക്കൺ വാലിയിലായിരുന്നു ആദ്യകാല സേവനങ്ങൾ. 2021ൽ അബുദബി ആരോഗ്യ വകുപ്പുമായുണ്ടായിരുന്ന പാർട്ട്നർഷിപ്പിലൂടെയാണ് ഇവർ മിഡിൽ ഈസ്റ്റ് മാർക്കറ്റിലേക്ക് ചുവടുവെക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ