ഹജ്ജ് -ഉംറ തീർത്ഥാടകർ പുറപ്പെടുന്നതിന് പത്ത് ദിവസം മുൻപെങ്കിലും മെനിഞ്ജൈറ്റിസ് വാക്സിൻ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിപ്പ്. സൗദി അറേബ്യ പുറപ്പെടുവിച്ച പുതിയ ആരോഗ്യ നിർദേശങ്ങളെതുടർന്നാണിത്.
മനാമ: ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് -ഉംറ തീർത്ഥാടകർ എടുത്തിരിക്കേണ്ട വാക്സിൻ സംബന്ധിച്ച മാർഗനിർദേശങ്ങളിറക്കി ആരോഗ്യ മന്ത്രാലയം. ഒന്നോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ തീർത്ഥാടകരും പുറപ്പെടുന്നതിന് പത്ത് ദിവസം മുൻപെങ്കിലും മെനിഞ്ജൈറ്റിസ് വാക്സിൻ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
read also : ഇന്ത്യ - ഒമാൻ വ്യാപാര ബന്ധം ശക്തിപ്പെടുത്തും
ഹജ്ജ് -ഉംറ സീസണിനോടനുബന്ധിച്ച് സൗദി അറേബ്യ പുറപ്പെടുവിച്ച പുതിയ ആരോഗ്യ നിർദേശങ്ങളെതുടർന്നാണ് ഈ അറിയിപ്പ്. രാജ്യത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാണ്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു മണി വരെ ഈ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് വാക്സിനുകൾ സ്വീകരിക്കാവുന്നതാണ്. കൂടാതെ, ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. ഈ സർട്ടിഫിക്കറ്റിന് അഞ്ചു വർഷം വരെ സാധുതയുണ്ടായിരിക്കും.
