
കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യനിര്‍മ്മാണവും വില്‍പ്പനയും നടത്തിയ പ്രവാസി പിടിയില്‍. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. സബാഹ് അൽ അഹ്മദ് റെസിഡൻഷ്യൽ ഏരിയയിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
മദ്യം, മദ്യ നിർമാണ ഉപകരണങ്ങൾ, പണമുൾപ്പെടെയുള്ള തെളിവുകൾ എന്നിവ പിടിച്ചെടുത്തു. പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ പിടികൂടാനായി അന്വേഷണം തുടരുകയാണ്. പിടിച്ചെടുത്ത മദ്യവും മറ്റ് തെളിവുകളും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Read Also - യാതൊരു വൃത്തിയുമില്ല, ഭക്ഷണം തറയിൽ; പരിശോധനയിൽ പിടികൂടിയത് 2.7 ടൺ ഭക്ഷ്യവസ്തുക്കൾ, കട പൂട്ടി ജിദ്ദ അധികൃതർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ