താമസ സ്ഥലത്ത് വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി യുവാവ് അറസ്റ്റിലായി

By Web TeamFirst Published Jun 2, 2023, 4:25 PM IST
Highlights

പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നും മറ്റ് വിഭാഗങ്ങളില്‍ നിന്നും ആവശ്യമായ അനുമതി സമ്പാദിച്ച ശേഷമാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് അധികൃതര്‍ ഇയാളുടെ താമസ സ്ഥലത്ത് റെയ്ഡ് നടത്തി പ്രതിയെ അറസ്റ്റ് ചെയ്‍തത്.

ദോഹ: ഖത്തറില്‍ വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി അറസ്റ്റിലായി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് അധികൃതര്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്‍ഡിലാണ് വിവിധ തരത്തിലുള്ള മയക്കുമരുന്നുകള്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. പിടിയിലായ വ്യക്തി ആഫ്രിക്കക്കാരനാണെന്നാണ് റിപ്പോര്‍ട്ട്.

പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നും മറ്റ് വിഭാഗങ്ങളില്‍ നിന്നും ആവശ്യമായ അനുമതി സമ്പാദിച്ച ശേഷമാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് അധികൃതര്‍ ഇയാളുടെ താമസ സ്ഥലത്ത് റെയ്ഡ് നടത്തി പ്രതിയെ അറസ്റ്റ് ചെയ്‍തത്. വിവിധ തരത്തില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്നുകളുടെ വന്‍ശേഖരം ഇവിടെ നിന്ന് പിടിച്ചെടുത്തു. പല വലിപ്പത്തിലുള്ള ക്യാപ്‍സ്യൂളുകള്‍, റോളുകള്‍, കവറുകള്‍ എന്നിങ്ങനെയായിരുന്നു ലഹരി പദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചിരുന്നത്.

ആകെ 2800 ഗ്രാം മെത്താംഫിറ്റമീനും 1800 ഗ്രാം ഹെറോയിനും 200 ഗ്രാം ഹാഷിഷും കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റങ്ങള്‍ സമ്മതിച്ചു. ഇയാളെയും പിടിച്ചെടുത്ത സാധനങ്ങളും കൂടി തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് അറിയിച്ചു.

Read also: സോഷ്യല്‍ മീഡിയ ഉപയോഗിച്ച് അനാശാസ്യ പ്രവര്‍ത്തനം; നാല് പേര്‍ അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

click me!