
ദുബൈ: ആഘോഷക്കാലത്തെ ആകാശകൊള്ളയ്‍ക്ക് ഇത്തവണയും അറുതിയില്ല. ബലിപെരുന്നാളും സ്‍കൂള്‍ അവധിയും ഒരുമിച്ചെത്തിയതോടെ ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അഞ്ച് ഇരട്ടിയോളമാണ് ഉയർന്നത്.
അവധികള്‍ ഒരുമിച്ചെത്തിയതോടെ ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള വിമാന നിരക്ക് നിരക്ക് ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നത് അഞ്ച് ഇരട്ടിയോളമാണ്. യുഎഇയില്‍ നിന്ന് ഒരു വശത്തേക്ക് മാത്രമുള്ള യാത്രയ്‍ക്ക് 42,000 മുതല്‍ 65,000ത്തോളമാണ് ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബത്തിന് നാട്ടില്‍ പോയി വരണമെങ്കില്‍ കുറഞ്ഞത് മൂന്നര ലക്ഷം രൂപയെങ്കിലും ചെലവാകും.
Read also: കൊച്ചി വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയില്‍ അസ്വസ്ഥത; 'കൈയില്‍ ബോംബൊന്നുമില്ലെന്ന' തമാശ കാര്യമായി
അവധിക്കാലങ്ങളില്‍ പ്രവാസികളെ വെച്ച് കൊള്ളയടിക്കുന്ന മാഫിയാ സംഘങ്ങളുടെ പിടിയിലാണ് വിമാന ടിക്കറ്റ് കച്ചവടമെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വൈ.എ റഹീം പറഞ്ഞു. നേരത്തേ ബുക്ക് ചെയ്ത് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് സ്വന്തമാക്കാനാവാത്തതും പ്രവാസികള്‍ക്ക് തിരിച്ചടിയായി. ഗ്രൂപ്പ് ടിക്കറ്റ് എന്ന പേരിൽ വിമാനക്കമ്പനികൾ ഏജൻസികൾക്ക് ടിക്കറ്റുകൾ മറിച്ചുകൊടുത്താണ് യാത്രക്കാരെ പിഴിയുന്നത്. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ടു വർഷത്തെ അവധിക്കു നാട്ടിലേക്കു പോകാൻ സാധിക്കാത്ത ആയിരക്കണക്കിനു കുടുംബംഗങ്ങളുടെ യാത്രയാണ് ആകാശകൊള്ളയില്‍ മുടങ്ങിയത്.
Watch Video:
ബഹ്റൈനില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
മനാമ: ബലി പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനില്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് പൊതുമേഖലയില്‍ ജൂലൈ എട്ടാം തീയ്യതി മുതല്‍ 12 വരെ അവധിയായിരിക്കുമെന്നാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.
ജൂലൈ എട്ട് വെള്ളിയാഴ്ച മുതല്‍ ജൂലൈ 11 തിങ്കളാഴ്ച വരെയാണ് രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ബലി പെരുന്നാള്‍ ദിനമായ ജൂലൈ ഒന്‍പത് ശനിയാഴ്ച രാജ്യത്തെ പൊതുമേഖലയ്‍ക്ക് വാരാന്ത്യ അവധിയായതിനാല്‍ അതിന് പകരം ജൂലൈ 12ന് അവധി നല്‍കുമെന്നാണ് അറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam