പ്രമുഖ കമ്പനിയുടെ വേഷത്തിലെത്തി സൗജന്യ ഓഫര്‍; തട്ടിപ്പാണ് ജാഗ്രതൈ, ഇരയായത് മലയാളികളടക്കമുള്ള ഉംറ തീര്‍ഥാടകര്‍

Published : Mar 12, 2024, 07:22 PM IST
പ്രമുഖ കമ്പനിയുടെ വേഷത്തിലെത്തി സൗജന്യ ഓഫര്‍; തട്ടിപ്പാണ് ജാഗ്രതൈ, ഇരയായത് മലയാളികളടക്കമുള്ള ഉംറ തീര്‍ഥാടകര്‍

Synopsis

സര്‍ക്കാറിന്റെ സൗജന്യ സേവനമായതിനാലാണ് ഇത്തരത്തില്‍ രേഖപ്പെടുത്തുന്നതെന്നാണ് ഇതിന് ഇവര്‍ നല്‍കുന്ന മറുപടി. 

റിയാദ്: ഉംറ തീര്‍ഥാടകര്‍ക്ക് ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് സൗജന്യ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് നല്‍കുന്നുവെന്ന പേരില്‍ തട്ടിപ്പ്. സര്‍ക്കാര്‍ സേവനമെന്ന് തെറ്റിദ്ധരിപ്പിച്ച് പാസ്‌പോര്‍ട്ടും രേഖകളും കൈക്കലാക്കിയാണ് ചതിയില്‍പ്പെടുത്തുന്നത്. മലയാളിയുള്‍പ്പെടെയുള്ള തീര്‍ഥാടകര്‍ തട്ടിപ്പിനിരയായി. തനിച്ചെത്തുന്ന ഉംറ തീര്‍ഥാടകരെയാണ് സംഘം കെണിയില്‍പെടുത്തുന്നത്. 

തീര്‍ഥാടകര്‍ വിമാനത്താവളത്തിലിറങ്ങുന്നതോടെ ജിദ്ദയിലും മക്കയിലും ട്രാന്‍സ്‌പോര്‍ട്ട് സേവനം നല്‍കുന്ന പ്രമുഖ കമ്പനിയുടെ വേഷമണിഞ്ഞ സംഘം സൗജന്യ ഓഫറുമായി സമീപിക്കും. ശേഷം പാസ്‌പോര്‍ട്ടും രേഖകളും കൈപ്പറ്റി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കും. സര്‍ക്കാറിന്റെ സൗജന്യ സേവനമായതിനാലാണ് ഇത്തരത്തില്‍ രേഖപ്പെടുത്തുന്നതെന്നാണ് ഇതിന് ഇവര്‍ നല്‍കുന്ന മറുപടി. 

Read Also - ചര്‍മ്മത്തിനടിയിൽ അസ്വസ്ഥത; പിഞ്ചു കുഞ്ഞിന് വിദഗ്ധ പരിശോധന, നീക്കം ചെയ്തത് 3.5 സെന്‍റീമീറ്റര്‍ നീളമുള്ള സൂചി

സര്‍വീസ് ഉപയോഗപ്പെടുത്തി ഉംറ നിര്‍വഹിച്ച് മക്ക വിട്ടപ്പോഴാണ് നാട്ടില്‍ നിന്നും വിസ ശരിയാക്കി നല്‍കിയ ട്രാവല്‍സ് ഉടമയുടെ വിളിയെത്തിയത്. ബില്‍ തുക അടക്കുകയെന്നത് ഇപ്പോള്‍ സാധ്യമല്ല. നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നു തട്ടിപ്പിനിരയായ തീര്‍ഥാടകന്‍ പറഞ്ഞു. നിലവില്‍ വിമാനത്താവളങ്ങളില്‍ നിന്നോ ബസ് സ്‌റ്റേഷനുകളില്‍ നിന്നോ സൗജന്യ ട്രാന്‍സ്‌പോര്‍ട്ട് സേവനങ്ങളൊന്നും ലഭ്യമല്ല. ഇതറിയാത്ത തീര്‍ഥാടകരെയാണ് തട്ടിപ്പു സംഘങ്ങള്‍ വലയിലാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ
തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ പുതിയ സംവിധാനം; സെൻട്രൽ ബാങ്കുമായി ബന്ധിപ്പിക്കുമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി