തൊഴില്‍ നിയമലംഘനം; 16 പ്രവാസികള്‍ അറസ്റ്റില്‍

Published : Oct 18, 2023, 08:52 PM IST
തൊഴില്‍ നിയമലംഘനം; 16 പ്രവാസികള്‍ അറസ്റ്റില്‍

Synopsis

ആദമിലെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളും വഴിയോര കച്ചവടക്കാരെയും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമലംഘകരായ പ്രവാസികളെ പിടികൂടിയത്.

മസ്‌കറ്റ്: ഒമാനില്‍ തൊഴില്‍ നിയമ ലംഘനത്തിന് 16 പ്രവാസികള്‍ അറസ്റ്റില്‍. ദാഖിലിയ ഗവര്‍ണറേറ്റിലെ തൊഴില്‍ ഡയറക്ടറേറ്റ് ജനറല്‍ ആദം മുന്‍സിപ്പാലിറ്റിയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് നിയമലംഘകരായ പ്രവാസികള്‍ പിടിയിലായത്. 

ആദമിലെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളും വഴിയോര കച്ചവടക്കാരെയും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമലംഘകരായ പ്രവാസികളെ പിടികൂടിയത്. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.

Read Also-  ഗാസയിലെ ആശുപത്രി ആക്രമണത്തിൽ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ, 100 മില്യൺ അടിയന്തര സഹായം പ്രഖ്യാപിച്ച് ജിസിസി

ട്രാഫിക്ക് നിയമലംഘകര്‍ക്ക് ഇനി 'രക്ഷയില്ല', കര്‍ശന പരിശോധന; 22,000 നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘകരെ പിടികൂടാന്‍ പരിശോധന കര്‍ശമാക്കി അധികൃതര്‍. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ യൂസഫ് അൽ ഖദ്ദ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യാപക പരിശധനകളാണ് നടത്തുന്നത്. 

22,000 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി. 98 വാഹനങ്ങൾ പിടിച്ചെടുത്തു. ഗുരുതരമായ 187 അപകടങ്ങൾ ഉൾപ്പെടെ 1,818 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വകുപ്പ് 22,678 ട്രാഫിക് നിയമലംഘനങ്ങളാണ് ഒരാഴ്ചക്കിടെ പിടികൂടിയത്.

Read Also - 'ഓപ്പറേഷൻ അജയ് ': ഇസ്രയേലിൽ നിന്നും 22 മലയാളികള്‍ കൂടി നാട്ടിലെത്തി

135 വാഹനങ്ങളും 11 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു, 34 പേരെ ട്രാഫിക് പൊലീസിന് റഫർ ചെയ്തു, 98 ജുഡീഷ്യൽ വാണ്ടഡ് വാഹനങ്ങൾ പിടിച്ചെടുത്തു, 22 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തു. റെസിഡൻസി നിയമലംഘകരായ 19 പേർ അറസ്റ്റിലായി. 24 പേരെ അറസ്റ്റ് ചെയ്യുകയും അസാധാരണമായ അവസ്ഥയില്‍ രണ്ട് പേരെ പിടികൂടുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ
റിയാദിൽ ഡ്രൈവറായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു