
മസ്കറ്റ്: ഒമാനില്‍ മോഷണ കുറ്റത്തിന് മൂന്നു ഒമാനി പൗരന്മാർ അറസ്റ്റിലായി. ബർക്കാ വിലായത്തിലെ ഒരു പെട്രോൾ സ്റ്റേഷനിൽ നിന്ന് പണം മോഷ്ടിച്ചതിനാണ് മൂന്നു സ്വദേശികളെ റോയൽ ഒമാൻ പൊലീസ് പിടികൂടിയത്.
മസ്‌കറ്റ് ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ സഹകരണത്തോടെ, തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻന്റിന്റെ നേതൃത്വത്തിലാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. പിടിയിലായ മൂന്നു പേർക്കുമെതിരെ നിയമ നടപടികൾ പൂർത്തികരിച്ചുവെന്നും ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
Read Also - ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജി സമർപ്പിച്ച് കേരള പ്രവാസി അസോസിയേഷൻ
കഴിഞ്ഞ ദിവസം ഒമാനിലെ വടക്കൻ ബാത്തിനായിൽ മോഷണം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിലായിരുന്നു. വടക്കൻ ബാത്തിനായിലെ സഹം വിലായത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സഹം വിലായത്തിലെ അഞ്ച് വാണിജ്യ സ്റ്റോറുകളിലും മസ്‌കത്ത് ഗവർണറേറ്റിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലും മോഷണം നടത്തിയെന്നതാണ് പിടിയിലായ രണ്ടു അറബ് പൗരന്മാർക്ക് നേരെ റോയൽ ഒമാൻ പൊലീസ് ചാർജ് ചെയ്തിരിക്കുന്ന കുറ്റം. വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ്, മസ്‌കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡിന്റെ സഹകരണത്തോടെയാണ് ഈ രണ്ടുപേരെയും പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തികരിച്ചുവെന്ന് റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.
Read Also - ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിച്ച സംഭാവന തുക മോഷ്ടിച്ചു; മൂന്നു പ്രവാസികൾ പിടിയിൽ
കൈക്കൂലി, കള്ളപ്പണം; ഒരു മാസത്തിനിടെ സൗദിയിൽ 134 പേർ അറസ്റ്റിൽ
റിയാദ്: സൗദിയിൽ കൈക്കൂലി, ഔദ്യോഗിക പദവിയുടെ ദുരുപയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കേസുകളിൽ പ്രതികളായ 134 പേരെ അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) അറസ്റ്റ് ചെയ്തു.
ഒരു മാസത്തിനിടയിലാണ് സ്വദേശികളും വിദേശികളുമായ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. 3400 നിരീക്ഷണ സ്കോഡുകളാണ് നടത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി. സംശയാസ്പദമായ 340 പേരെ ചോദ്യം ചെയ്തു. ആഭ്യന്തരം, പ്രതിരോധം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ-ഗ്രാമകാര്യം-ഭവനനിർമാണം എന്നീ മന്ത്രാലയങ്ങളിലെയും സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റിയിലെയും ജീവനക്കാരാണ് പിടിയിലായത്. ക്രിമിനൽ നടപടി ചട്ടപ്രകാരം അറസ്റ്റ് ചെയ്തവരിൽ ചിലരെ ജാമ്യത്തിൽ വിട്ടയച്ചതായും അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ