Asianet News MalayalamAsianet News Malayalam

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിച്ച സംഭാവന തുക മോഷ്ടിച്ചു; മൂന്നു പ്രവാസികൾ പിടിയിൽ

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിച്ച സംഭാവന തുക മോഷ്ടിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കേസെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

gulf news three expats arrested for stealing from charitable donation fund rvn
Author
First Published Sep 17, 2023, 7:56 PM IST

മസ്കറ്റ്: ഒമാനിൽ മൂന്നു പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ബാത്തിനാ ഗവര്‍ണറേറ്റിലെ ബർക്കയിൽ നിന്നുമാണ് ഏഷ്യൻ പൗരത്വമുള്ള മൂന്നു പ്രവാസികളെ റോയൽ ഒമാൻ പൊലീസ്  പിടികൂടിയത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിച്ച സംഭാവന തുക മോഷ്ടിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള കേസെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തെക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് വിഭാഗം ഈ  മൂന്നു പ്രവാസികളെ അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.

അതേസമയം കഴിഞ്ഞ ദിവസം ഒമാനിലെ വടക്കൻ ബാത്തിനായിൽ മോഷണം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിലായിരുന്നു. വടക്കൻ ബാത്തിനായിലെ സഹം വിലായത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹം വിലായത്തിലെ അഞ്ച് വാണിജ്യ സ്റ്റോറുകളിലും മസ്‌കത്ത് ഗവർണറേറ്റിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലും മോഷണം നടത്തിയെന്നതാണ് പിടിയിലായ രണ്ടു അറബ് പൗരന്മാർക്ക് നേരെ റോയൽ ഒമാൻ പൊലീസ് ചാർജ് ചെയ്തിരിക്കുന്ന കുറ്റം. വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ്, മസ്‌കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡിന്റെ സഹകരണത്തോടെയാണ് ഈ രണ്ടുപേരെയും പിടികൂടിയത്. ഇവർക്കെതിരെയുള്ള  നിയമ നടപടികൾ പൂർത്തികരിച്ചുവെന്ന്‌ റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു.

Read Also - സംശയം തോന്നി പിന്നാലെ പോയി; കാറുപേക്ഷിച്ച് രക്ഷപ്പെട്ട് പ്രവാസി, അന്വേഷണം

ജോലിക്ക് ശ്രമിക്കാത്തവര്‍ക്ക് തൊഴിൽരഹിത ധനസഹായം നല്‍കില്ലെന്ന് സൗദി മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിൽ ജോലിക്ക് ശ്രമിക്കുക പോലും ചെയ്യാത്തവർക്ക് ഇനി തൊഴിൽ രഹിത വേതനമില്ല. ജോലി ചെയ്യാൻ കഴിവുള്ള പൗരൻ തൊഴിൽ അന്വേഷിക്കുന്നില്ലെങ്കിലും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അംഗീകൃത തൊഴിൽ പ്ലാറ്റ്ഫോമുകളിൽ രജിസ്റ്റർ ചെയ്യുന്നില്ലെങ്കിലും സാമൂഹിക സുരക്ഷ പദ്ധതി വഴിയുള്ള പ്രതിമാസ ധനസഹായ വിതരണം നിർത്തിവെക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 

അനുയോജ്യമായ തൊഴിൽ ഓഫറുകളും പരിശീലന പ്രോഗ്രാമുകളും സ്വീകരിക്കാത്തവർക്കും ധനസഹായ വിതരണം നിർത്തിവെക്കും. ധനസഹായ വിതരണം നിർത്തിവെക്കാനുള്ള തീരുമാനത്തിനെതിരെ ആവശ്യമായ രേഖകൾ സഹിതം ഗുണഭോക്താവിന് അപ്പീൽ നൽകാൻ സാധിക്കും. തൊഴിൽ, ശാക്തീകരണ അവസരങ്ങളുമായി ഗുണഭോക്താവ് പത്തു ദിവസത്തിനകം പ്രതികരിക്കണമെന്ന് വ്യവസ്ഥയുണ്ട്. അതല്ലെങ്കിൽ തൊഴിൽ അന്വേഷിക്കുന്നത് തെളിയിക്കാൻ ഗുണഭോക്താക്കൾ മന്ത്രാലയത്തിനു കീഴിലെ എംപ്ലോയ്മെന്റ് പ്ലാറ്റ്ഫോം ആയ താഖാത്തിൽ രജിസ്റ്റർ ചെയ്യണം. നിശ്ചിത സമയത്തിനകം ശാക്തീകരണ അവസരങ്ങൾ പ്രയോജനപ്പെടുത്താത്ത ഗുണഭോക്താവിനുള്ള ധനസഹായ വിതരണം നിർത്തിവെക്കും. സമീപ കാലത്ത് ശാക്തീകരണ അവസരങ്ങൾ പ്രയോജനപ്പെടുത്താത്ത 18 മുതൽ 40 വരെ പ്രായമുള്ള 7300 ലേറെ ഗുണഭോക്താക്കൾക്കുള്ള ധനസഹായ വിതരണം മന്ത്രാലയം നിർത്തിവെച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios