മാലിന്യ സംഭരണിയില്‍ വീണ് പ്രവാസി യുവാവിന് ദാരുണാന്ത്യം

Published : Mar 08, 2023, 12:32 AM IST
മാലിന്യ സംഭരണിയില്‍ വീണ് പ്രവാസി യുവാവിന് ദാരുണാന്ത്യം

Synopsis

അറ്റകുറ്റപ്പണികള്‍ നടത്താനായി മാന്‍ഹോളില്‍ ഇറങ്ങിയ മിലന്‍ കാല്‍ വഴുതി അകത്തേക്ക് വീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസും അഗ്നിരക്ഷാ സേനയും കമ്പനി അധികൃതരും സ്ഥലത്തെത്തി.

റിയാദ്: സൗദി അറേബ്യയില്‍ മാലിന്യ സംഭരണിയില്‍ വീണ് പ്രവാസി യുവാവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് കൗശംബി സ്വദേശി റാം മിലന്‍ റോഷന്‍ ലാല്‍ (38) ആണ് ജുബൈലില്‍ മരിച്ചത്. ജുബൈല്‍ മാളിന്റെ പരിസരത്തുള്ള മലിനജല പ്ലാന്റില്‍ ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.

അറ്റകുറ്റപ്പണികള്‍ നടത്താനായി മാന്‍ഹോളില്‍ ഇറങ്ങിയ മിലന്‍ കാല്‍ വഴുതി അകത്തേക്ക് വീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസും അഗ്നിരക്ഷാ സേനയും കമ്പനി അധികൃതരും സ്ഥലത്തെത്തി. ടാങ്കിലെ വെള്ളം വറ്റിച്ച ശേഷമാണ് മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. ഏഴ് വര്‍ഷം മുമ്പാണ് റാം മിലന്‍ അവസാനമായി നാട്ടില്‍ പോയി വന്നത്. മൃതദേഹം ഇപ്പോള്‍ ജുബൈല്‍ റോയല്‍ കമ്മീഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴ അറിയിച്ചു.

Read also: യുവ വ്യവസായി ഖത്തറില്‍ മരിച്ച നിലയില്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി