കഴിഞ്ഞ വ്യാഴാഴ്ചയാണ് നെബീലിനെ മരിച്ച നിലയില്‍ താമസ സ്ഥലത്ത് കണ്ടെത്തിയത്.
ദോഹ: മലയാളിയായ യുവ ബിസിനസുകാരന്‍ ഖത്തറില്‍ മരിച്ചു. തൃശൂര്‍ ചെമ്മാപ്പിള്ളി പൊക്കാലത്ത് വീട്ടില്‍ പരേതനായ ഷംസുദ്ദീന്റെയും നൂര്‍ജഹാന്റെയും മകന്‍ നെബീലിനെയാണ് (29) ഖത്തറിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ഖത്തറില്‍ ബിസിനസ് നടത്തിവരികയായിരുന്നു നെബീല്‍.
കഴിഞ്ഞ വ്യാഴാഴ്ചയാണ് നെബീലിനെ മരിച്ച നിലയില്‍ താമസ സ്ഥലത്ത് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മരണം സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍. ഭാര്യ - നസീഹ. സഹോദരന്‍ - നൗഫല്‍.
Read also: ഒമ്പത് വര്‍ഷമായി നാട്ടിൽ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളി ഒടുവില്‍ മരണത്തിന് കീഴടങ്ങി
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മസ്കത്ത്: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കൊട്ടാരക്കര കുളക്കട കിഴക്ക് ജാസ് ഭവനിൽ സുജിത് ജോസഫ് (47 ) ആണ് മരണപ്പെട്ടത്. ഭാര്യ - ശോഭ സുജിത്. മക്കൾ - സിറിൽ സുജിത്, ഷോൺ സുജിത്. സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മസ്‌കറ്റിലെ അൽ ഖലീലി യൂണൈറ്റഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു സുജിത് ജോസഫ്.
Read also: കാര്‍ ട്രെയിലറിന് പിന്നിലിടിച്ച് അപകടം; സൗദി അറേബ്യയില്‍ പ്രവാസി മലയാളി മരിച്ചു
