
റിയാദ്: ഹൃദയാഘാതമുണ്ടായി സൗദിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു. അല്‍മറാഇ ഡയറി കമ്പനി ഹായില്‍ ബ്രാഞ്ച് മാനേജരും ആലപ്പുഴ കായംകുളം കരിയിലക്കുളങ്ങര സ്വദേശിയുമായ മഹേഷ് കുമാര്‍ (48) ആണ് മരിച്ചത്.
രണ്ട് ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഹായിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരുന്ന മഹേഷ് കുമാര്‍ ബുധനാഴ്ച വൈകീട്ട് 3.30 ഓടെയാണ് മരിച്ചത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കമ്പനി അധികൃതരും ഹായില്‍ നവോദയ പ്രവര്‍ത്തകരും ജീവകാരുണ്യ പ്രവര്‍ത്തകന്‍ ചാന്‍സാ അബ്ദുറഹ്മാന്‍ അടക്കമുള്ളവരും രംഗത്തുണ്ട്.
Read More - മലയാളി ഉംറ തീർത്ഥാടക സൗദി അറേബ്യയില്‍ മരിച്ചു
ദീര്‍ഘകാലം സൗദി പ്രവാസിയായിരുന്ന മലയാളി നാട്ടിൽ മരിച്ചു
റിയാദ്: അറാര്‍ പ്രവാസി സംഘം മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും പത്തനംതിട്ട റാന്നി തീയാടിക്കല്‍ കൃഷ്ണ വിലാസം ജ്യോതിലാല്‍ സുകുമാരന്‍ (56) നാട്ടില്‍ നിര്യാതനായി. കോട്ടയം കാരിത്താസ് ആശുപത്രിയിലായിരുന്നു മരണം. പ്രമേഹവും മഞ്ഞപിത്തവും കരള്‍ രോഗവും ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം കാല്‍ മുട്ടിനു മുകളില്‍ മുറിക്കേണ്ടി വന്നിരുന്നു.
Read More - സൗദിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് അധ്യാപകര്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്
28 വര്‍ഷമായി അറാറില്‍ പ്രവാസി ആയിരുന്ന ജ്യോതി ലാല്‍ രണ്ടു വര്‍ഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ പോയത്. അറാറില്‍ ടെലിവിഷന്‍, ഡിഷ്, റിസീവര്‍, സിസിടിവി എന്നിവയുടെ ടെക്‌നീഷ്യനായിരുന്നു.
സഹജീവികളെ സഹായിക്കാന്‍ അറാര്‍ പ്രവാസി സംഘത്തിന്റെ സാമൂഹിക ,ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ഷീജ യാണ് ഭാര്യ. അപര്‍ണ ജ്യോതി ,ഐശ്വര്യ ജ്യോതി എന്നിവര്‍ മക്കളാണ്
കോട്ടയം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദേശത്തുള്ള മകള്‍ എത്തിയതിനു ശേഷം 28 ന് ഉച്ചക്ക് 1.30ന് പത്തനംതിട്ട റാന്നിയിലുള്ള കൃഷ്ണ വിലാസം വീട്ടു വളപ്പില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam