പ്രവാസി മലയാളി സൗദിയില്‍ നിര്യാതനായി

Published : Oct 07, 2022, 08:27 AM ISTUpdated : Oct 07, 2022, 03:26 PM IST
പ്രവാസി മലയാളി സൗദിയില്‍ നിര്യാതനായി

Synopsis

മൃതദേഹം നാട്ടില്‍ എത്തിച്ച് ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

ദമ്മാം: കോഴിക്കോട് സ്വദേശി ദമ്മാമില്‍ നിര്യാതനായി. പുനൂര്‍ കക്കാട്ടുമ്മല്‍ പരേതനായ ഉമറിന്റെ മകന്‍ അബ്ദുറഹ്മാന്‍ (അദ്രേയ് - 57) ആണ് മരിച്ചത്. ഭാര്യ: സക്കീന. മക്കള്‍: ശാദിയ, സന ഫാത്തിമ, നഷ ഫാത്തിമ. മരുമകന്‍: സജ്ജാദ് (കരിയാത്തന്‍ കാവ്). സഹോദരങ്ങള്‍: മുഹമ്മദ്, അഷ്‌റഫ്, മൂസഉമര്‍, അബൂബക്കര്‍, അബ്ദുല്‍ കരീം, അബ്ദുല്‍ ഗഫൂര്‍, സൈനബ, ആമിന, പരേതനായ ഇബ്രാഹിം.

മൃതദേഹം നാട്ടില്‍ എത്തിച്ച് ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. കെ.എം.സി.സി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകരായ ഇഖ്ബാല്‍ ആനമങ്ങാടും ഗഫൂര്‍ നിലമ്പൂരും ആണ് രേഖകള്‍ ശരിയാക്കാന്‍ രംഗത്തുള്ളത്.

Read More: - പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

വാഹനാപകടത്തില്‍ രണ്ട് പ്രവാസി മലയാളികള്‍ മരിച്ചു

റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. റിയാദിൽ നിന്ന് 431 കിലോമീറ്ററകലെ ഖസീം പ്രവിശ്യയിൽ ബുറൈദക്ക് സമീപം അൽറസിൽ ഇന്ന് പുലർച്ചെയുണ്ടായ വഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. മലപ്പുറം മക്കരപറമ്പ് കാച്ചിനിക്കോട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നിവരാണ് മരിച്ചത്.

അല്‍റസ് പട്ടണത്തിൽനിന്ന് 30 കിലോമീറ്ററകലെ നബ്ഹാനിയയില്‍ പുലര്‍ച്ചെ മൂന്നോടെയാണ് ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് എച്ച് വണ്‍ വാന്‍ അപകടത്തില്‍ പെട്ടത്. രണ്ട് സ്ത്രീകള്‍ പരിക്കുകളോടെ അല്‍റസ് ആശുപത്രിയിലാണുള്ളത്. മൂന്ന് കുട്ടികള്‍ക്കും സാരമായ പരിക്കുകളുണ്ട്. റിയാദിന് സമീപം ഹുറൈംലയില്‍ ജോലി ചെയ്യുന്ന ഇവര്‍ കുടുംബ സമേതം വ്യാഴാഴ്ച രാത്രി മദീനയിലേക്ക് സിയാറത്തിന് പുറപ്പെട്ടതായിരുന്നു.

Read more: അമിത വേഗതയിലെത്തിയ കാർ വീടിന്റെ ഭിത്തിക്ക് മുകളിലേക്ക് ഇടിച്ചുകയറി

ഇഖ്ബാലിന്റെ കുടുംബമടക്കം മൂന്ന് കുടുംബങ്ങളും ഹുസൈനും ഡ്രൈവറുമുള്‍പ്പടെ 12 പേര്‍ വാനില്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇഖ്ബാലിന്റെ ഭാര്യ സഹോദരനാണ് മരിച്ച ഹുസ്സൈന്‍. ഹുറൈംലയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു ഇഖ്ബാല്‍. അപകടത്തിൽ പരിക്ക് പറ്റിയ മറ്റുളളവർക്ക് പ്രാഥമിക ചികിത്സ നല്‍കി.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി വടക്കൻ പ്രവിശ്യയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു