Asianet News MalayalamAsianet News Malayalam

അമിത വേഗതയിലെത്തിയ കാർ വീടിന്റെ ഭിത്തിക്ക് മുകളിലേക്ക് ഇടിച്ചുകയറി

പ്രധാന റോഡിലൂടെ പാഞ്ഞുവന്ന കാറാണ് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ ഭിത്തിക്ക് മുകളിലേക്ക് പാഞ്ഞുകയറിയത്. മണ്‍തിട്ടയില്‍ ഇടിച്ച ശേഷം കാര്‍ ഭിത്തിക്കു മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. 

A car crashed on to the top of wall in Jeddah Saudi Arabia
Author
First Published Oct 6, 2022, 10:28 PM IST

റിയാദ്: അമിത വേഗതയിലെത്തിയ കാർ ഒരു വീടിന്റെ ഭിത്തിക്ക് മുകളിലേക്ക് ഇടിച്ചുകയറി. സൗദി അറേബ്യയിലെ ജിദ്ദ നഗരത്തിലാണ് സംഭവം. പ്രധാന റോഡിലൂടെ പാഞ്ഞുവന്ന കാറാണ് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ ഭിത്തിക്ക് മുകളിലേക്ക് പാഞ്ഞുകയറിയത്. മണ്‍തിട്ടയില്‍ ഇടിച്ച ശേഷം കാര്‍ ഭിത്തിക്കു മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ വാഹനത്തിലെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ നടപടികള്‍ സ്വീകരിച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. അപകടത്തില്‍പെട്ട കാറിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
 

Read also: തിരക്കേറിയ റോഡില്‍ തലയണയിട്ട് കിടന്ന് പ്രവാസി; വീഡിയോ വൈറലായതോടെ അറസ്റ്റ്

സൗദിയില്‍ 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗരറ്റ് വില്‍ക്കുന്നതിന് വിലക്ക്
റിയാദ്: സൗദി അറേബ്യയില്‍ 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വിലക്കി ശൂറാ കൗണ്‍സില്‍ ഭേദഗതി. 21 വയസ്സില്‍ കുറവ് പ്രായമുള്ളവര്‍ക്ക് സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നത് വിലക്കുന്ന രീതിയില്‍ പുകവലി വിരുദ്ധ നിയമത്തിലെ എട്ടാം വകുപ്പില്‍ ശൂറാ കൗണ്‍സില്‍ ഭേദഗതി വരുത്തി. നിലവില്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് സിഗരറ്റ് വില്‍പ്പനയ്ക്ക് വിലക്കുള്ളത്. 

സ്‌കൂളുകളും ബാങ്കുകളും ഹോട്ടലുകളും ഉള്‍പ്പെടെ ചുറ്റുവട്ടത്ത് പുകവലിക്കുന്നത് നിയമത്തിലെ ഏഴാം വകുപ്പ് കര്‍ശനമായി വിലക്കുന്നു. ബന്ധപ്പെട്ട നിയമാവലി നിര്‍ണയിക്കുന്നത് അനുസരിച്ചുള്ള എണ്ണവും അളവും അടങ്ങിയ അടച്ച പാക്കറ്റുകളില്‍ മാത്രമേ സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വില്‍ക്കാന്‍ പാടുള്ളൂ എന്ന് പുകയില വിരുദ്ധ നിയമത്തിലെ എട്ടാം വകുപ്പ് അനുശാസിക്കുന്നു. 

Read More:-  വധശിക്ഷക്ക് വിധിച്ചു; പ്രവാസി മലയാളിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടത് 33 കോടി ബ്ലഡ് മണി

Follow Us:
Download App:
  • android
  • ios