Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

20 വര്‍ഷത്തിലധികമായി പ്രവാസിയായിരുന്ന അദ്ദേഹം വിദേശകാര്യ മന്ത്രാലത്തിന്റെ ഓഫീസില്‍ ജോലി ചെയ്‍തുവരികയായിരുന്നു. 

malayali expat died due to cardiac arrest in Qatar
Author
First Published Oct 6, 2022, 10:49 PM IST

ദോഹ: മലപ്പുറം സ്വദേശിയായ മലയാളി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി ഉള്ളാട്ട്പാറ മുസ്‍തഫ (52) ആണ് ദോഹയില്‍ മരിച്ചത്. താമസ സ്ഥലത്തുവെച്ച് ദോഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

20 വര്‍ഷത്തിലധികമായി പ്രവാസിയായിരുന്ന അദ്ദേഹം വിദേശകാര്യ മന്ത്രാലത്തിന്റെ ഓഫീസില്‍ ജോലി ചെയ്‍തുവരികയായിരുന്നു. പിതാവ് - പരേതനായ മുഹമ്മദ്. മാതാവ് - പരേതയായ - ആമിന. ഭാര്യ - ഖദീജ. മക്കള്‍ - ഹിബ, ഹുദ, ഹൈഫ, മരുമകന്‍ - റഊഫ് പാണ്ടിക്കാട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വ്യാഴാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി അല്‍ ഇഹ്‍സാന്‍ ഭാരവാഹികള്‍ അറിയിച്ചു.

Read also: അവധി കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

മുന്‍ കെഎംസിസി പ്രവര്‍ത്തകന്‍ നാട്ടില്‍ നിര്യാതനായി
റിയാദ്: കെഎംസിസി മക്ക കമ്മിറ്റിയുടെ ബത്ഹ ഖുറൈശ് ഏരിയാ കമ്മിറ്റി മുന്‍ പ്രസിഡന്റും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ ഹമീദ് മലയമ്മ നാട്ടില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെട്രോ ഹോസ്പിറ്റലില്‍ വെച്ചാണ് മരണപ്പെട്ടത്. കുടുംബത്തിന്റെ ദുഃഖത്തില്‍ മക്ക കെ.എം.സി.സിയുടെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും പങ്കു ചേരുന്നതായി മക്ക കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.

Read More: വധശിക്ഷക്ക് വിധിച്ചു; പ്രവാസി മലയാളിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടത് 33 കോടി ബ്ലഡ് മണി

 പ്രവാസി മലയാളി വിദ്യാർത്ഥി സൗദി അറേബ്യയിൽ മരിച്ചു
റിയാദ്: അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥി സൗദി അറേബ്യയിൽ മരിച്ചു. കാസർകോട് തളങ്കര സ്വദേശി അബ്ദുൽ ജലീലിന്റെ മകൻ ഹസ്സാം (18) ആണ് മരിച്ചത്. തളങ്കര ഗവൺമെൻറ് മുസ്ലിം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഹസ്സാം. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മക്കയിലെ സാഹിർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. 

15 വർഷത്തോളം മക്കയിൽ സ്ഥിര താമസക്കാരായിരുന്ന ഹസ്സാമിന്റെ കുടുംബം കഴിഞ്ഞ രണ്ടു വർഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയതായിരുന്നു. ആറ് മാസം മുമ്പാണ് വീണ്ടും കുടുംബം സന്ദർശക വിസയിൽ മക്കയിലെത്തിയതായിരുന്നു. മാതാവ് - സീനത്ത്, സഹോദരങ്ങൾ - സയാൻ, മാസിൻ, ആയിഷ.

Read More:  സൗദി അറേബ്യയിലെ പൊതുപ്രവര്‍ത്തകൻ കെ.പി. മുഹമ്മദ് കുട്ടി മൗലവി നിര്യാതനായി

Follow Us:
Download App:
  • android
  • ios