പ്രവാസി മലയാളി യുവാവ് മരിച്ചു

Published : Jul 16, 2023, 02:01 PM IST
പ്രവാസി മലയാളി യുവാവ് മരിച്ചു

Synopsis

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കേളി പ്രവർത്തർ രംഗത്തുണ്ട്.

റിയാദ്: മലയാളി യുവാവ്  സൗദി അറേബ്യയിലെ റിയാദിൽ നിര്യാതനായി. തിരുവനന്തപുരം നെടുമങ്ങാട് കൊങ്ങണം പുതുക്കുളങ്ങരയിൽ വടക്കേ മുടുവീട്ടിൽ ശ്രീനിലയത്തിൽ രാജേഷ് (38) ആണ് റിയാദ് തുവൈഖിൽ മരിച്ചത്. രവീന്ദ്രൻ നായരുടെയും രമാദേവിയുടെയും മകനാണ്. ഭാര്യ: രാഹി. മകൾ: തീർഥ ആർ നായർ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കേളി പ്രവർത്തർ രംഗത്തുണ്ട്.

Read Also-  ഹജ്ജ് കര്‍മങ്ങള്‍ക്കിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളി തീര്‍ത്ഥാടക മക്കയിൽ നിര്യാതയായി

പ്രവാസി മലയാളി സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ 

റിയാദ്: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കുന്നത്തുംപീടിക വീട്ടില്‍ അബ്ദുല്‍ റഫീഖിനെയാണ് അല്‍ഹസ്സയിലെ ഹുഫൂഫിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് കരുതുന്നു.

30 വര്‍ഷമായി ഹുഫൂഫില്‍ ഫര്‍ണീച്ചര്‍ കടയില്‍ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. മൃതദേഹം അല്‍ഹസ്സ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് നേതൃത്വം നല്‍കുന്ന സാമുഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്. 

Read Also- സ്‍പോണ്‍സറുടെ നിസ്സഹകരണവും സാങ്കേതിക കുരുക്കുകളും; പ്രവാസിയുടെ മൃതദേഹം ഏഴ് മാസത്തിന് ശേഷം നാട്ടിലെത്തിച്ചു

സന്ദര്‍ശക വിസയിലെത്തിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി മരിച്ചു. തൃശൂര്‍ തിരുവില്വാമല മലേശമംഗലം പറമ്പത്ത് വീട്ടില്‍ പി എന്‍ അനീഷ് കുമാറാണ് (37) സുവൈഖില്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം.

പത്ത് ദിവസം മുമ്പാണ് അനീഷ് സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയത്. മസ്‌കറ്റ് കെഎംസിസിയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പിതാവ്: പരേതനായ നാരായണന്‍ കുട്ടി, മാതാവ്: ജയന്തി, ഭാര്യ: അഖില, മക്കള്‍: അര്‍ജുന്‍, അന്‍വിക. 


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂണിയൻ കോപ് ഹത്ത ബ്രാഞ്ച് നവീകരണം പൂർത്തിയായി
നാലര പതിറ്റാണ്ടുകാലം സൗദിയിൽ പ്രവാസി, ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി