സ്‌പോൺസറുടെ നിസ്സഹകരണവും നീണ്ട നടപടിക്രമങ്ങൾക്കും സാങ്കേതിക കുരുക്കുകൾക്കും ശേഷം സ്‌പോൻസറുടെ പക്കൽ നിന്ന് പാസ്‌പോർട്ട് ലഭിക്കാത്ത കാരണം കോൺസുലേറ്റിൽ നിന്നുള്ള ഔട്ട് പാസ് വഴിയാണ് ഒടുവിൽ മൃതദേഹം നാട്ടിൽ എത്തിക്കാനായത്. 

റിയാദ്: ഏഴു മാസത്തെ കാത്തിരിപ്പിന് ശേഷം സജീവന്റെ മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്‌കരിച്ചു. കഴിഞ്ഞ ഡിസംബർ 22 ന് ജിദ്ദയിലെ അസ്ഫാനിൽ താമസ സ്ഥലത്തിടുത്ത് പാർക്കിംഗ് യാർഡിൽ വെച്ച് ഉണ്ടായ അപകടത്തെ തുടർന്നാണ് തൃശൂർ ജില്ലയിലെ ദേശമംഗലം തലശ്ശേരി സ്വദേശി സജീവൻ മരണപ്പെട്ടത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് കെ.എം.സി.സി വെൽഫെയർ വിങിന്റെ പരിശ്രമങ്ങൾക്കൊടുവിൽ സജീവന് ഇനി നാട്ടിൽ അന്ത്യനിദ്രയൊരുക്കാനായത്.

സ്‌പോൺസറുടെ നിസ്സഹകരണവും നീണ്ട നടപടിക്രമങ്ങൾക്കും സാങ്കേതിക കുരുക്കുകൾക്കും ശേഷം സ്‌പോൻസറുടെ പക്കൽ നിന്ന് പാസ്‌പോർട്ട് ലഭിക്കാത്ത കാരണം കോൺസുലേറ്റിൽ നിന്നുള്ള ഔട്ട് പാസ് വഴിയാണ് ഒടുവിൽ മൃതദേഹം നാട്ടിൽ എത്തിക്കാനായത്. 
നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തിച്ച മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കാൻ നിരവധി പേർ എത്തിയിരുന്നു. പിന്നീട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. 32 വർഷമായി ഡ്രൈവറായി പ്രവാസ ജീവിതം നയിക്കുന്നതിനിടയിലാണ് സജീവന് ദാരുണാന്ത്യം സംഭവിച്ചത്. 

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഏറെ തടസ്സങ്ങളാണ് നേരിട്ടത്. പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ ജിദ്ദ കെ.എം.സി.സിയുടെ നേതാക്കളോട് വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടിരുന്നു. ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് കൺവീനർ പാണ്ടിക്കാട് മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കാൻ ശ്രമങ്ങൾ നടന്നത്.

Read also:  'നാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്ക് വെറും 42000 രൂപ': പ്രവാസികളിൽ നിന്ന് തട്ടിയത് 28 ലക്ഷം, യുവാവ് പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player