കഴിഞ്ഞമാസം പത്തിന്​ കൊച്ചിയിൽനിന്നും മഹ്​റമില്ലാതെയുള്ള ബാച്ചിലാണ് സൗദി അറേബ്യയിലേകക്ക് വന്നത്. 

റിയാദ്: ഹജ്ജിനെത്തിയ മലയാളി വനിത മക്കയിലെ ആശുപത്രിയിൽ നിര്യാതയായി. തൃശൂർ ചാവക്കാട് അകലാട് മുന്നൈനി സ്വദേശിനി സുലൈഖ (61) ആണ് അസീസിയ ആശുപത്രിയിൽ മരിച്ചത്. ജംറയിലെ കല്ലേറിന് ശേഷം അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ഗുരുവായൂർ മുൻ എം.എൽ.എ കെ.വി. അബ്ദുൽ ഖാദർ ഇടപെട്ടതിനെ തുടർന്ന് നവോദയ പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് മരണം സംഭവിച്ചത്. കഴിഞ്ഞമാസം പത്തിന്​ കൊച്ചിയിൽനിന്നും മഹ്​റമില്ലാതെയുള്ള ബാച്ചിലാണ് സൗദി അറേബ്യയിലേകക്ക് വന്നത്. ഭർത്താവ് - അഹ്‍മദ് അലി. രണ്ടു മക്കളുണ്ട്. മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ ജിദ്ദയിലെ നവോദയ പ്രവർത്തകൻ ഷറഫു കാളികാവിന്റെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.

Read also:  നേരിട്ട് മക്കയിലെത്തിയ ഹജ്ജ് തീർഥാടകരുടെ മദീന സന്ദർശനം തുടങ്ങി

ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് യാത്ര തിരിക്കാൻ ജിദ്ദ വിമാനത്താവളത്തിലെത്തിയ എറണാകുളം സ്വദേശി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുഴഞ്ഞുവീണു മരിച്ചിരുന്നു. സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ എറണാകുളം പാലാരിവട്ടം സ്വദേശി അബ്ദുൽ അസീസ് (69) ആണ് ഹജ്ജ് നിർവഹിച്ച​ ശേഷം നാട്ടിലേക്ക്​ മടങ്ങാനായി വിമാനത്താവളത്തിലെത്തിയപ്പോൾ മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player