
മസ്കറ്റ്: ഒമാനിലെ താമസസ്ഥലത്ത് പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കോട്ടക്കല്‍ തലക്കാപ്പ് മണിയങ്കല്‍ ഹൗസ് സുരേഷിനെ (50) ആണ് ദിവസങ്ങള്‍ക്ക് മുമ്പ് മിസ്ഫയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദ്ദേഹം ഇന്ന് നാട്ടിലെത്തിക്കും.
ആറു വര്‍ഷമായി ഒമാനിലുള്ള സുരേഷ് നാട്ടില്‍ പോയിരുന്നില്ല. പിതാവ്: പരമേശ്വരന്‍. മാതാവ്: ജാനകി. ഭാര്യ: ബബിത. മക്കള്‍: അഭിനവ്, ഘോഷ്, അഭിഷ്ഠ. സഹോദരങ്ങള്‍: സുശീല, വത്സല.
Read Also - ചര്‍മ്മത്തിനടിയിൽ അസ്വസ്ഥത; പിഞ്ചു കുഞ്ഞിന് വിദഗ്ധ പരിശോധന, നീക്കം ചെയ്തത് 3.5 സെന്‍റീമീറ്റര്‍ നീളമുള്ള സൂചി
നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലെത്തിയ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: നാട്ടിലേക്ക് പോകാൻ വിമാനവും കാത്തിരിക്കവേ പ്രവാസി ഇന്ത്യക്കാരൻ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് എയർപ്പോർട്ടിലായിരുന്നു സംഭവം. ഉത്തർപ്രദേശിലെ ഗാസിയാബാദ് മുസാഫർ നഗർ സ്വദേശി സലിം (48) ആണ് മരിച്ചത്.
ദീർഘകാലമായി റിയാദിൽ ജോലി ചെയ്യുന്ന ഇയാൾ അവധിക്ക് നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തി ബോർഡിങ് പാസുമെടുത്ത് എമിഗ്രേഷൻ പരിശോധനയും പൂർത്തിയാക്കി ടെർമിനലിൽ വിമാനവും കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ അന്ത്യവും സംഭവിച്ചു. പിതാവ് - ഷാഫി, മാതാവ് - ഫൗസാൻ ബീഗം, ഭാര്യ - ഗുൽഷൻ. മൃതദേഹം റിയാദിൽ ഖബറക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ