പ്രവാസി മലയാളി സൗദിയില്‍ നിര്യാതനായി

Published : Apr 12, 2024, 03:15 PM IST
പ്രവാസി മലയാളി സൗദിയില്‍ നിര്യാതനായി

Synopsis

പാലക്കാട്‌ മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശി ജാഫർ ഇല്ലിക്കൽ ആണ് ജിദ്ദയിൽ മരിച്ചത്.

ജിദ്ദ: മലയാളി യുവാവ് സൗദിയില്‍ മരിച്ചു. പാലക്കാട്‌ മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശി ജാഫർ ഇല്ലിക്കൽ ആണ് ജിദ്ദയിൽ മരിച്ചത്. പിതാവ്: ഇല്ലിക്കൽ ഹംസ, മാതാവ്: ഖദീജ, ഭാര്യ: റജീന ജയ്ഫാർ.  

Read Also - ചൂണ്ടയിട്ട് സ്വന്തമാക്കാം ലക്ഷങ്ങള്‍; ഏറ്റവും വലിയ നെയ്മീന്‍ പിടിക്കുന്നവരെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനം

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: കഴിഞ്ഞ മാസം 24 ന് റിയാദ് പ്രവശ്യയിലെ അഫീഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം പേട്ട സ്വദേശി മഹേഷ് കുമാർ തമ്പിയുടെ മൃതദേഹം  നാട്ടിലെത്തിച്ചു. കനിവ് ജീവകാരുണ്യവേദി പ്രവർത്തകരായ ബി.ഹരിലാൽ. നൈസാം തൂലിക, അഫീഫ് മലയാളി സമാജം സെക്രട്ടറി ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്. 

ശനിയാഴ്ച റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഇതിനകം നാട്ടിലെത്തിയ നൈസാം തൂലികയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. നോർക്ക റൂട്സിന്റെ ആംബുലൻസിലാണ് പേട്ട ഭഗത്സിങ് റോഡിലുള്ള വീട്ടിൽ മൃതദേഹം എത്തിച്ചത്.

ഖസീമിലെ ഉനൈസയിൽ നിന്നും അഫീലേക്ക്  തൊഴിലാളി കളുമായി പോയ  വാഹനമാണ് ടയർ പൊട്ടി മറിഞ്ഞത്. അപകടത്തെ തുടർന്ന് റിയാദ് പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കോട്ടയം കൂവപ്പള്ളി സ്വദേശി ജോസ് എന്ന ജോൺ തോമസ് ബുധനാഴ്ച മരിച്ച വിവരം ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. 30 വർഷത്തിലധികമായി ഉനൈസയിൽ  ജോലി ചെയ്തു വരികയായിരുന്ന മഹേഷ്കുമാർ. അവിവാഹിതനാണ്. മാതാവ് സരസമ്മ. നാല് സഹോദരങ്ങൾ.  

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എയർ ഇന്ത്യയുടെ അനാസ്ഥ, നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല
ദേശീയ ദിനം; ഖത്തറിൽ സ്വകാര്യ മേഖലയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു