കൊണ്ടോട്ടി പുളിക്കല്‍ ഒളവട്ടൂര്‍ പുതിയോടത്ത് പറമ്പില്‍ താമസിക്കുന്ന പൂളക്കല്‍ അച്ചാരകുഴി വീട്ടില്‍ മുഹമ്മദ് റാഫിയുടെ (42) മൃതദേഹം എയര്‍ ഇന്ത്യ വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുപോയത്. 

റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിന്റെ പടിഞ്ഞാറ് ഭാഗത്തെ ബദീഅയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊണ്ടോട്ടി പുളിക്കല്‍ ഒളവട്ടൂര്‍ പുതിയോടത്ത് പറമ്പില്‍ താമസിക്കുന്ന പൂളക്കല്‍ അച്ചാരകുഴി വീട്ടില്‍ മുഹമ്മദ് റാഫിയുടെ (42) മൃതദേഹം എയര്‍ ഇന്ത്യ വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുപോയത്. 

ശനിയാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തില്‍ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് ഖബറടക്കി. പരേതനായ മുഹമ്മദിന്റെയും ആമിനയുടെയും മകനാണ്. ഭാര്യ - നസീറ ചെറുവായൂര്‍. മക്കള്‍ - നിദ ഷെറിന്‍, ഫിദ ഷെറിന്‍, ആദം മുഹമ്മദ്. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ഇസ്ഹാഖ് താനൂര്‍, ജാഫര്‍ വീമ്പൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു മൃതദേഹം നാട്ടില്‍ അയച്ചത്.

Read also: ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മസ്തിഷ്കാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: മസ്തിഷ്കാഘാതം മൂലം ഹാഇൽ കിങ് ഖാലിദ് ആശുപത്രിയിൽ മരിച്ച കൊല്ലം പള്ളിമുക്ക് സ്വദേശി അബു സാലിഹ് താജുദ്ദീന്റെ (56) മൃതദേഹം നാട്ടിലെത്തിച്ചു. ഹാഇൽ നവോദയ പ്രവർത്തകരാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. സ്വകാര്യ കുടിവെള്ള കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്ന അബു സാലിഹ് താജുദ്ദീൻ ഒരാഴ്ച മുമ്പാണ് ആശുപത്രിയിൽ മരിച്ചത്.

നവോദയ രക്ഷാധികാരി സുനിൽ മാട്ടൂൽ, രക്ഷാധികാര സമിതി അംഗം അബൂബക്കർ ചെറായി, സിറ്റി യൂനിറ്റ് പ്രസിഡന്റ് നിസാർ പള്ളിമുക്ക്, ജീവകാരുണ്യ പ്രവർത്തകൻ ഷഹൻഷാ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ റോഡ് മാർഗം റിയാദിലെത്തിച്ച മൃതദേഹം എമിറേറ്റ്‌സ് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.

Read also: പ്രവാസി മലയാളി യുവാവ് ന്യുമോണിയ ബാധിച്ചു മരിച്ചു