അതിവേഗം പാഞ്ഞാൽ ഇനി മൊബൈൽ റഡാർ കൂടുക്കും; അമിതവേഗക്കാരെ പൂട്ടാൻ വമ്പൻ സംവിധാനം, 118 നിയമലംഘനങ്ങൾ കണ്ടെത്തി

Published : Jul 28, 2025, 03:44 PM IST
mobile radar

Synopsis

കുവൈത്തിൽ അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ പിടികൂടാൻ മൊബൈൽ റഡാർ ഉപയോഗിച്ച് ഗതാഗത പരിശോധന ആരംഭിച്ചു. 118 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി, മൂന്ന് പേർ അറസ്റ്റിൽ.

കുവൈത്ത് സിറ്റി: കുവൈത്തിൽ അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ പൂട്ടാൻ മൊബൈൽ റഡാർ ഉപയോഗിച്ച് ഗതാഗത പരിശോധന ആരംഭിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് ഹൈവേസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ കീഴിൽ ഗവർണറേറ്റുകളിലെ ഹൈവേകളിൽ മൊബൈൽ റഡാർ ഉപകരണങ്ങൾ ഉപയോഗിച്ച് വ്യാപകമായ ഗതാഗത പരിശോധനയാണ് നടന്നത്.

റോഡുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമുള്ള അധികൃതരുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ക്യാമ്പയിൻ. പരിശോധനയിൽ 118 വിവിധ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. കൂടാതെ, നിയമനടപടികൾ നേരിടുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

നിയമലംഘനവുമായി ബന്ധപ്പെട്ട് ആവശ്യമുള്ള ഒരു വാഹനം പിടിച്ചെടുക്കുകയും, മറ്റൊരു വാഹനത്തെ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ കണ്ടുകെട്ടുകയും ചെയ്തു. ഒരാളെ മുൻകരുതൽ തടങ്കലിൽ വെക്കുകയും ചെയ്തിട്ടുണ്ടെന്ന് കുവൈത്തി അധികൃതര്‍ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ