പ്രവാസികളെ നാടുകടത്താൻ ചെലവായത് 52 കോടിയിലധികം രൂപ

Published : Apr 15, 2022, 08:45 PM IST
പ്രവാസികളെ നാടുകടത്താൻ ചെലവായത് 52 കോടിയിലധികം രൂപ

Synopsis

നാടുകടത്തിയ പ്രവാസികളുടെ ടിക്കറ്റ് ചാർജ് ഇനത്തിലാണ് ഇത്രയധികം പണം രാജ്യത്തിന്റെ ഖജനാവിൽ നിന്ന് ചെലവായതെന്ന് കുവൈത്ത് പാർലമെന്റ് അം​ഗം മുഹൽഹൽ അൽ മുദ്ഹഫിന്റെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര മന്ത്രാലയം നൽകിയ റിപ്പോർട്ടിൽ പറയുന്നു. 

കുവൈത്ത് സിറ്റി: അനധികൃത താമസക്കാരായ പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തുന്നതിനായി 21 ലക്ഷം ദിനാർ (52 കോടിയിലധികം ഇന്ത്യൻ രൂപ) ചെലവായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2019 ജനുവരി ഒന്ന് മുതൽ 2021 ജൂലൈ 11 വരെയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്.

നാടുകടത്തിയ പ്രവാസികളുടെ ടിക്കറ്റ് ചാർജ് ഇനത്തിലാണ് ഇത്രയധികം പണം രാജ്യത്തിന്റെ ഖജനാവിൽ നിന്ന് ചെലവായതെന്ന് കുവൈത്ത് പാർലമെന്റ് അം​ഗം മുഹൽഹൽ അൽ മുദ്ഹഫിന്റെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര മന്ത്രാലയം നൽകിയ റിപ്പോർട്ടിൽ പറയുന്നു. 2019 ജനുവരി ഒന്ന് മുതൽ 2021 ജൂലൈ 11 വരെയുള്ള കാലയളവിൽ ആകെ 42,529 പ്രവാസികളെയാണ് കുവൈത്തിൽ നിന്ന് നാടുകടത്തിയതെന്നും കഴിഞ്ഞ ദിവസം അൽ ജരീ​ദ ​ദിനപ്പത്രം പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നു.

അതേസമയം നാടുകടത്തപ്പെട്ട പ്രവാസികളുടെ സ്പോൺസര്‍മാര്‍ ഈ തുക വഹിക്കേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പണം പൂര്‍ണമായി ലഭിക്കുന്നതു വരെ അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്ത് താമസ, തൊഴിൽ നിയമ ലംഘകരെ കണ്ടെത്താനുള്ള ശക്തമായ പരിശോധനകൾ ഇപ്പോഴും തുടരുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ