ബഹ്റൈനില്‍ നിന്ന് കടലില്‍ പോയ അഞ്ച് പേരെ അതിര്‍ത്തി ലംഘിച്ചതിന് ഖത്തര്‍ സേന അറസ്റ്റ് ചെയ്‍തു

Published : Apr 15, 2022, 08:15 PM IST
ബഹ്റൈനില്‍ നിന്ന് കടലില്‍ പോയ അഞ്ച് പേരെ അതിര്‍ത്തി ലംഘിച്ചതിന് ഖത്തര്‍ സേന അറസ്റ്റ് ചെയ്‍തു

Synopsis

രണ്ട് ബഹ്റൈൻ സ്വദേശികളും നാല് പ്രവാസികളുമാണ് അറസ്റ്റിലായത്. ഇവരെ തുടർ നടപടികൾക്കായി ഖത്തറിലെ ബന്ധപ്പെട്ട വിഭാ​ഗങ്ങൾക്ക് കൈമാറി. പിടിയിലായവർക്കെതിരെ കോസ്റ്റ് ​ഗാർഡ് കമാന്റ് നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ദോഹ: സമുദ്ര അതിർത്തി ലംഘിച്ച അഞ്ച് പേരെ ഖത്തർ സുരക്ഷാ ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്റൈനിൽ നിന്ന് മത്സ്യബന്ധന ബോട്ടുകളിൽ കടലിൽ പോയവരാണ് ഖത്തർ അധികൃതരുടെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന രണ്ട് ബോട്ടുകളും പിടിച്ചെടുത്തു,

രണ്ട് ബഹ്റൈൻ സ്വദേശികളും നാല് പ്രവാസികളുമാണ് അറസ്റ്റിലായത്. ഇവരെ തുടർ നടപടികൾക്കായി ഖത്തറിലെ ബന്ധപ്പെട്ട വിഭാ​ഗങ്ങൾക്ക് കൈമാറി. പിടിയിലായവർക്കെതിരെ കോസ്റ്റ് ​ഗാർഡ് കമാന്റ് നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേസമയം സമുദ്ര അതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് രണ്ട് ബഹ്റൈൻ പൗരന്മാരെയും നാല് പ്രവാസികളെയും അറസ്റ്റ് ചെയ്ത സംഭവത്തെ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അപലപിച്ചു. ബഹ്റൈനി മത്സ്യത്തൊഴിലാളികളുടെയും നാവികരുടെയും അവകാശങ്ങൾ സംരക്ഷിക്കാനായി നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും ബഹ്റൈൻ അധികൃതർ പുറത്തിറക്കിയ പ്രസ്താവന പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ