
റിയാദ്: സൗദി അറേബ്യയിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം സംസ്‍കരിച്ചു. പെരുവള്ളൂർ ചുള്ളിയാലപ്പുറം പുളിക്കത്തുമ്പയിൽ മുഹമ്മദ് ബഷീറിന്റെ മൃതദേഹമാണ് നിയമ നടപടികൾ പൂർത്തിയാക്കി തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജിസാന് സമീപം ആർദയിൽ മറവു ചെയ്തത്. ആർദ ജനറൽ ആശുപത്രി മോർച്ചറിയിലുണ്ടായിരുന്ന മൃതദേഹം ആർദ റാജിഹി മസ്ജിദിലെ മയ്യിത്ത് നമസ്‌ക്കാര ശേഷം അൽ ആർദ ഖബർസ്ഥാനിലാണ് മറവ് ചെയ്തത്.
സ്‌പോൺസറും സ്വദേശികളുമടക്കം വിവിധ രാഷ്ട്രക്കാരും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ധാരാളം പേർ പങ്കെടുത്തു. ജിസാൻ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായിയാണ് നിയമ നടപടികൾ പൂർത്തിയാക്കിയത്. ഖബറടക്കത്തിന് ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായി, സഹോദരന്മാരായ നാസർ (ജിദ്ദ), സലിം, മുജീബ് (ജിസാൻ) ബന്ധുക്കളായ ഭാര്യാ സഹോദരൻ മൊയ്തീൻ കുട്ടി ചൊക്ലി, സഹോദരി ഭർത്താവ് ഇബ്രാഹിം അൽബാഹ ബന്ധുക്കളായ മുഹമ്മദലി അഞ്ചാനം ( ജിദ്ദ), ഇർഷാദ് എന്നിവരും ബാവ ഹാജി ഉള്ളണം, മുഹമ്മദ് ശാഫി കൊളപ്പുറം തുടങ്ങിയവരും ജിദ്ദയിൽ നിന്നും ഖുൻഫുദയിൽ നിന്നും എത്തിയ ബന്ധുക്കളും സന്നിഹിതരായിരുന്നു.
Read also: ഒന്നര മാസമായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam