Asianet News MalayalamAsianet News Malayalam

തമിഴ്‍നാട് സ്വദേശി സൗദിയിലെ ജുബൈലിൽ തൂങ്ങിമരിച്ച നിലയിൽ

താമസിച്ചിരുന്ന സ്ഥലത്ത് ജനൽ കർട്ടനിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. പൊലീസ് എത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് ആഴ്ചയായി മാനസിക പ്രയാസം മൂലമുള്ള അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇത് കാരണം ജോലിക്ക് പോയിരുന്നില്ല എന്ന് ജുബൈൽ സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴ പറഞ്ഞു. 

expat commits suicide in saudi arabia
Author
First Published Feb 5, 2023, 10:47 PM IST

റിയാദ്: തമിഴ്നാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയറായ കന്യാകുമാരി ജില്ലയിലെ തക്കല ഫർഹ റോഡിൽ മീരാൻ-മൊയ്‌ദീൻ ബീവി ദമ്പതികളുടെ മകൻ മുഹമ്മദ് സക്കറിയ (54) ആണ് മരിച്ചത്. 

താമസിച്ചിരുന്ന സ്ഥലത്ത് ജനൽ കർട്ടനിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. പൊലീസ് എത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് ആഴ്ചയായി മാനസിക പ്രയാസം മൂലമുള്ള അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇത് കാരണം ജോലിക്ക് പോയിരുന്നില്ല എന്ന് ജുബൈൽ സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴ പറഞ്ഞു. 

ഭാര്യ: ഷിബിനാസ് ബർവീൻ, മക്കൾ: നസ്രിയ, നൗഫിയ

പിക്കപ്പ് വാനും ഒട്ടകവും കൂട്ടിയിടിച്ച് അപകടം; 4 പേരും മരിച്ചത് സംഭവസ്ഥലത്ത് വച്ച്

റിയാദ്: പിക്കപ്പ് വാനും ഒട്ടകവും കൂട്ടിയിടിച്ച് 4 യുവാക്കള്‍ മരിച്ച സംഭവം ഏറെ ദുഖത്തോടെയാണ് ഏവരും കേട്ടത്. ഈ അപകടത്തിന്‍റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അപകടത്തില്‍ മരിച്ച 4 പേരും പ്രവാസികളാണ് എന്നതും ഇവരുടെ പ്രായവുമെല്ലാം ഏവരിലും കൂടുതല്‍ ദുഖമുണ്ടാക്കുകയാണ്. 

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 3 കർണാടക സ്വദേശികളും ഒരു ബംഗ്ലാദേശിയുമാണ് മരിച്ചത്. മംഗലാപുരം ബംഗര സ്വദേശി അഖിൽ നുഅ്മാൻ ഇബ്രാഹിം (29), മുൽക്കി ഹലൻകരി സ്വദേശി മുഹമ്മദ് റിസ്വാൻ മുഹമ്മദ് ബദ്റു (26), സുരക്കല്ല് കൃഷ്ണാപുരം സ്വദേശി ശിഹാബ് (26), ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് നാസിർ ഹുസൈൻ (23) എന്നിവരാണ് മരിച്ചത്. ദമ്മാം കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സാക്കോ’ കമ്പനിയിലെ ജീവനക്കാരാണ് മരിച്ച മംഗലാപുരം സ്വദേശികൾ. കരാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നയാളാണ് ബംഗ്ലാദേശ് സ്വദേശിയായ നാസർ. 

Also Read:- എറണാകുളം സ്വദേശി റിയാദില്‍ നിര്യാതനായി

Follow Us:
Download App:
  • android
  • ios