
കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റ എക്‌സ്പ്രസ് വേയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. ഒന്നിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് ട്രാഫിക് പട്രോളിംഗ് സംഘവും ആംബുലൻസുകളും ഉൾപ്പെടെയുള്ള എമർജൻസി രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക് എത്തി.
സംഭവസ്ഥലത്ത് വെച്ച് തന്നെ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൻ്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റൊരു സംഭവത്തിൽ, കിംഗ് ഫഹദ് റോഡിൽ ഒരു കാറും ക്രെയിനും കൂട്ടിയിടിച്ച് ക്രെയിൻ ഡ്രൈവർക്ക് പരിക്കേറ്റു. അപകടം പ്രദേശത്ത് ഗതാഗത തടസ്സത്തിന് കാരണമാവുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെട്ട് ക്രെയിൻ നീക്കം ചെയ്യുകയും റോഡ് ഗതാഗതയോഗ്യമാക്കുകയും ചെയ്തു. പരിക്കേറ്റ ഡ്രൈവറെ വൈദ്യസഹായത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് അപകടങ്ങളെക്കുറിച്ചുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ