
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. പുതിയതായി 566 പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 782 പേർ കൂടി സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 797,940 ആയി. ആകെ രോഗമുക്തരുടെ എണ്ണം 781,314 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,212 ആയി.
രാജ്യത്ത് ഇപ്പോഴുള്ള കൊവിഡ് രോഗ ബാധിതരിൽ 7,414 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 143 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 17,666 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി.
Read also: യുഎഇയില്‍ 1,764 പേര്‍ക്ക് കൂടി കൊവിഡ്, 24 മണിക്കൂറിനിടെ മരണങ്ങളില്ല
റിയാദ് - 198, ജിദ്ദ - 96, ദമ്മാം - 41, മക്ക - 24, ഹുഫൂഫ് - 24, മദീന - 21, തായിഫ് - 16, ദഹ്റാൻ - 14, ഖോബാർ - 9, അബഹ - 8, ഖർജ് - 8, ജീസാൻ - 7, ബുറൈദ - 6, നജ്റാൻ - 6, ഹായിൽ - 5, അൽബാഹ - 5, ജുബൈൽ - 5, തബൂക്ക് - 4, വാദി ദവാസിർ - 4, ഖമീസ് മുഷൈത്ത് - 3, ബീഷ - 3, ഉനൈസ - 3, ഖത്വീഫ് - 3, സബ്‍യ - 3 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
Read also: ഒമാനില്‍ വെള്ളക്കെട്ടില്‍ കാറിനുള്ളില്‍ കുടുങ്ങിയ നാല് പേരെ രക്ഷിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam