വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി, നാല് പേരെയും വാഹനത്തില്‍ നിന്ന് പുറത്തിറക്കി രക്ഷപ്പെടുത്തുകയായിരുന്നു. 

മസ്‍കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനിടെ വെള്ളക്കെട്ടില്‍ അകപ്പെട്ട നാല് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. അല്‍ ഹംറ വിലായത്തിലായിരന്നു സംഭവം. ഇവിടെയുള്ള ഒരു വാദിയിലെ വെള്ളക്കെട്ടില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുടുങ്ങിപ്പോവുകയായിരുന്നു.

Scroll to load tweet…

വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി, നാല് പേരെയും വാഹനത്തില്‍ നിന്ന് പുറത്തിറക്കി രക്ഷപ്പെടുത്തുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വാദികള്‍ മുറിച്ചുകടക്കരുതെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Scroll to load tweet…

Read also: വെള്ളത്തിലൂടെ വാഹനവുമായി സാഹസിക അഭ്യാസം; ഒമാനില്‍ യുവാവ് അറസ്റ്റില്‍

കുവൈത്തില്‍ പരിശോധന തുടരുന്നു; താമസ നിയമലംഘകരായ 26 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ പിടികൂടാനുള്ള പരിശോധന തുടരുന്നു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് നടത്തിയ പരിശോധനയില്‍ 26 നിയമലംഘകര്‍ അറസ്റ്റിലായി.

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് റെസിഡന്‍സി, തൊഴില്‍ നിയമലംഘകരായ 26 പേരെ അറസ്റ്റ് ചെയ്തത്. സ്‌പോണ്‍സര്‍മാരുടെ അടുത്ത് നിന്ന് ഒളിച്ചോടിയ 15 പേര്‍, കാലാവധി കഴിഞ്ഞ റെസിഡന്‍സ് ഉള്ള 9 പേര്‍, തിരിച്ചറിയല്‍ രേഖകളില്ലാത്ത രണ്ടുപേര്‍ എന്നിവര്‍ അറസ്റ്റിലായവരില്‍പ്പെടും. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

അപകടത്തില്‍ പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി
മസ്‍കത്ത്: ഒമാനില്‍ റോഡ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു. റോയല്‍ എയര്‍ഫോഴ്‍സിന്റെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം. സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു അപകടം നടന്നത്. ബംഗ്ലാദേശ് സ്വദേശിയായ പ്രവാസിക്ക് ഗുരുതരമായി പരിക്കേറ്റു. ആദ്യം മാസിറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാളെ പിന്നീട് വിദഗ്ധ ചികിത്സക്കായി സുര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനായി റോയല്‍ എയര്‍ഫോഴ്‍സിന്റെ സഹായം തേടുകയായിരുന്നു.