
കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കുകളിൽ അക്കൗണ്ട് എടുക്കാനുള്ള മിനിമം വേതന മാനദണ്ഡങ്ങൾ ഒഴിവാക്കിയതായി കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു. ഇതോടെ ചെറിയ ശമ്പളമുള്ള പ്രവാസികൾക്കും രാജ്യത്ത് ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ കഴിയും. ഇതു സംബന്ധിച്ച നിർദേശങ്ങൾ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും നൽകിയിട്ടുള്ളതായി സെൻട്രൽ ബാങ്ക് അറിയിച്ചു.
മുൻപ് രാജ്യത്ത് ബാങ്ക് അക്കൗണ്ടുകൾ തുറക്കണമെങ്കിൽ ചുരുങ്ങിയ ശമ്പളം ആവശ്യമായിരുന്നു. ഇതോടെ, ഗാർഹിക തൊഴിലാളികൾ ഉൾപ്പടെയുള്ള താഴ്ന്ന വരുമാനമുള്ളവർ പണമിടപാടുകൾ നടത്തുന്നതിനായി അനൗപചാരിക സംവിധാനങ്ങൾ ആയിരുന്നു കൂടുതലും ആശ്രയിച്ചിരുന്നത്. ഇത് ഒഴിവാക്കാനാണ് ബാങ്ക് അക്കൗണ്ട് തുറക്കാൻ മിനിമം വേതനം ആവശ്യമാണെന്ന മാനദണ്ഡം റദ്ദാക്കിക്കൊണ്ട് കുവൈത്ത് സെൻട്രൽ ബാങ്ക് ഉത്തരവ് പുറപ്പെടുവിച്ചത്.
Read also: ഇടയ്ക്കിടെയുള്ള ലാബ് സന്ദർശനങ്ങൾ വേണ്ട, യുഎഇയില്‍ ഇനി സ്മാർട്ട്ഫോണിലൂടെ ആരോഗ്യ പരിശോധനകൾ നടത്താം
പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച്, താഴ്ന്ന വരുമാനമുള്ള എല്ലാ താമസക്കാർക്കും ഇനി ശമ്പള നിയന്ത്രണങ്ങൾ കൂടാതെ രാജ്യത്തെ ബാങ്കിങ് സംവിധാനത്തിൽ പങ്കാളികളാകാൻ കഴിയും. ഇതോടെ എല്ലാവർക്കും സേവിങ്സ് അക്കൗണ്ട്, ലോണുകൾ, സ്വദേശത്തേക്ക് പണമയക്കൽ തുടങ്ങിയ അവശ്യ ബാങ്കിങ് സേവനങ്ങൾ ലഭ്യമാകും. കുവൈറ്റിലെ മറ്റ് താമസക്കാർക്ക് ലഭിക്കുന്ന അതേ ബാങ്കിങ് ആനുകൂല്യങ്ങൾ പ്രവാസികൾക്കും വീട്ടുജോലിക്കാർക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് കൂടിയാണ് ഇത്തരമൊരു നടപടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ