സ്വദേശിവത്കരിച്ച ജോലികള്‍ ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ പരിശോധന; നിരവധിപ്പേര്‍ പിടിയില്‍

Published : Mar 03, 2023, 10:25 PM IST
സ്വദേശിവത്കരിച്ച ജോലികള്‍ ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ പരിശോധന; നിരവധിപ്പേര്‍ പിടിയില്‍

Synopsis

നജ്‍റാന്‍, ശറൂറ എന്നിവിടങ്ങളിലെ 64 ഓളം കടകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകള്‍. ഓരോ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും സ്‍ത്രീ - പുരുഷന്മാര്‍ തിരിച്ചുള്ള കണക്ക് പരിശോധനയില്‍ രേഖപ്പെടുത്തി. 

റിയാദ്: സൗദി അറേബ്യയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പ്രഖ്യാപിച്ച തസ്‍തികകളില്‍ ജോലി ചെയ്യുന്ന വിദേശികളെ കണ്ടെത്താന്‍ പരിശോധന. സൗദിവത്കരണ സമിതിയുടെ നേതൃത്വത്തിലായിരുന്നു നജ്‍റാനില്‍ മിന്നല്‍‍ പരിശോധന നടത്തിയത്. നിവധിപ്പേരെ പിടികൂടിയതായാണ് റിപ്പോര്‍ട്ടുകള്‍.

നജ്‍റാന്‍, ശറൂറ എന്നിവിടങ്ങളിലെ 64 ഓളം കടകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകള്‍. ഓരോ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും സ്‍ത്രീ - പുരുഷന്മാര്‍ തിരിച്ചുള്ള കണക്ക് പരിശോധനയില്‍ രേഖപ്പെടുത്തി. സ്വദേശിവത്കരണം ബാധകമായ ചില തസ്‍തികകളില്‍ സ്വദേശികളെ നിയമിക്കാതെ ഒഴിച്ചിട്ടിരിക്കുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി. ഈ തസ്‍തികകളില്‍ സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Read also: 1,78,919 പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം ജോലി അവസാനിപ്പിച്ച് മടങ്ങിയെന്ന് കണക്കുകള്‍

1875 പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു; ഒഴിവാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശിവത്കരണ നടപടികള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി 1875 പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു. ഏതൊക്കെ സ്‍കൂളുകളില്‍ നിന്ന് ഏതൊക്കെ അധ്യാപകരെയാണ് ഈ അക്കാദമിക വര്‍ഷത്തിന്റെ അവസാനത്തോടെ ഒഴിവാക്കേണ്ടതെന്ന പട്ടികയും ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഓരോ അധ്യാപകനും ജോലി ചെയ്യുന്ന അക്കാദമിക മേഖലയുടെ അവസ്ഥ പരിഗണിച്ച് തീരുമാനമെടുത്ത ശേഷം അറിയിപ്പ് പുറപ്പെടുവിക്കുമെന്ന് അല്‍ ജരീദ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുന്നതിനുള്ള തീരുമാനത്തിന് അടുത്തിടെയാണ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നല്‍കിയത്. ഇതിന് പിന്നാലെ പിരിച്ചുവിടേണ്ട അധ്യാപകരുടെ പേരുകളടങ്ങിയ പട്ടിക തയ്യാറാക്കുകയും ചെയ്‍തു. കഴിഞ്ഞ ബുധനാഴ്ച ഈ പട്ടിക അഡ്‍മിനിസ്‍ട്രേറ്റീവ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അധ്യാപകരുടെ സേവനം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. പിരിച്ചുവിടപ്പെടുന്ന അധ്യാപകര്‍ക്ക് അക്കാര്യം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് നല്‍കും. ഓരോ വിഷയത്തിലുമുള്ള അധ്യാപകരുടെ എണ്ണവും മറ്റ് സാങ്കേതിക നിര്‍ദേശങ്ങളുമെല്ലാം കണക്കിലെടുത്താണ് ഒഴിവാക്കേണ്ട പ്രവാസി അധ്യാപകരുടെ പട്ടിക തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Read also:  പ്രവാസി മലയാളി യുവാവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍; ബന്ധുക്കളെ കണ്ടെത്താനായില്ല

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ വിദേശികൾക്കും ഇനി ഭൂമി സ്വന്തമാക്കാം; ചരിത്രപരമായ പുതിയ നിയമം പ്രാബല്യത്തിൽ
വിശ്രമ കേന്ദ്രത്തിനുള്ളിൽ രഹസ്യമായി മദ്യനിർമ്മാണം, സ്ഥലം വളഞ്ഞ് പൊലീസ്, വൻതോതിൽ മദ്യം പിടികൂടി