ഒരാഴ്ചക്കിടെ സൗദിയിൽ നിന്ന് നാടുകടത്തിയത് നിയമലംഘകരായ 10,948 പ്രവാസികളെ; വ്യാപക പരിശോധന തുടരുന്നു

Published : Jan 26, 2025, 06:15 PM IST
ഒരാഴ്ചക്കിടെ സൗദിയിൽ നിന്ന് നാടുകടത്തിയത് നിയമലംഘകരായ 10,948 പ്രവാസികളെ; വ്യാപക പരിശോധന തുടരുന്നു

Synopsis

ഒരാഴ്ചക്കിടെ നടത്തിയ പരിശോധനകളിൽ നിയമലംഘകരായ 22,555 പ്രവാസികൾ കൂടി അറസ്റ്റിലായി. 

റിയാദ്: വിവിധ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായ പ്രവാസികളെ നാടുകടത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇന്ത്യക്കാരടക്കം 10,948 പേരെയാണ് സ്വദേശങ്ങളിലേക്ക് മടക്കി അയച്ചത്. തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ചതിന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്‍റെ കർശന പരിശോധനക്കിടയിൽ പിടിയിലായവരാണ് ഇവർ. ഇത്തരം നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. ജനുവരി 16 മുതൽ 22 വരെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ പുതുതായി 22,555 പ്രവാസികൾ കൂടി പിടിയിലായിട്ടുണ്ട്. ഇഖാമ പുതുക്കാതെയും ഹുറൂബ് കേസിൽപെട്ടും താമസ നിയമം ലംഘിച്ചവരാണ് 14,260 പേർ.

4,954 അതിർത്തി സുരക്ഷാ ലംഘകരും 3,341 തൊഴിൽ നിയമലംഘകരുമാണ്. രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 1,700 പേർ അറസ്റ്റിലായി. ഇതിൽ 56 ശതമാനവും ഇത്യോപ്യൻ പൗരന്മാരാണ്. 42 ശതമാനം യമനികളും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 81 പേർ അറസ്റ്റിലായി. താമസ, ജോലി, അതിർത്തിസുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 24 പേർ വേറെയും പിടിയിലായിട്ടുണ്ട്.

Read Also - സൗദി ജയിലിലും നാടുകടത്തൽ കേന്ദ്രത്തിലും 28 മലയാളികളടക്കം 91 ഇന്ത്യക്കാർ, ഏറെയും മയക്കുമരുന്ന് കേസിൽപ്പെട്ടവർ

നിലവിൽ നടപടികൾ നേരിടുന്ന 33,871 നിയമലംഘകരിൽ 30,984 പുരുഷന്മാരും 2,887 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 26,489 പേരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. ഇവരിൽ 2,274 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കിയ 10,948 പേരാണ് നാടുകടത്തപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ ഡിസംബർ സ്വപ്നങ്ങൾ: ജീവിതം മാറും; MEGA7 തരും 40 മില്യൺ ഡോളർ
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്