
റിയാദ്: ഹജ്ജ്, ഉംറ വിസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീർഥാടകന് ഒരു ലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം. കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീർഥാടകനെക്കുറിച്ച് അയാളെ സൗദിയിലെത്തിച്ച ഹജ്ജ്, ഉംറ സേവന കമ്പനികൾ ബന്ധപ്പെട്ട വകുപ്പിന് റിപ്പോർട്ട് നൽകണം. റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ ഒരോ തീർഥാടകനും ഒരു ലക്ഷം റിയാൽ വരെ എന്ന തോതിൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗദിയിൽനിന്ന് പുറപ്പെടുന്ന സമയം ലംഘിക്കുന്ന തീർഥാടകരുടെ എണ്ണത്തിനനുസരിച്ച് സാമ്പത്തിക പിഴ വർധിക്കും. രാജ്യത്തെ ഹജ്ജ്, ഉംറ നിബന്ധനകളും നിർദേശങ്ങളും എല്ലാവരും പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
read more: കുവൈത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam