
റിയാദ്: സൗദി അറേബ്യയില്‍ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
റിയാദ്, മദീന, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ജൗഫ്, കിഴക്കന്‍ പ്രവിശ്യകളുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. തബൂക്ക് ഹൈറേഞ്ചുകളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകും. അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, ഹായില്‍, മദീന എന്നിവിടങ്ങളിലും ഇതേ കാലാവസ്ഥയായിരിക്കും.
Read More - സൗദിയില്‍ കിണറ്റില്‍ വീണ യുവാവിനെയും മലയിൽ നിന്ന് വീണ നുഴഞ്ഞുകയറ്റക്കാരനെയും രക്ഷപ്പെടുത്തി
സൗദിയില്‍ കഴിഞ്ഞ ആഴ്ചയും പല പ്രദേങ്ങളില്‍ മഴ ലഭിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് സൗദിയിലെ ചില സ്‌കൂളുകള്‍ക്ക് കഴിഞ്ഞ തിങ്കളാഴ്ച അവധി നല്‍കിയിരുന്നു. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയത്. സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളക്കെട്ടില്‍ ഒരാള്‍ മുങ്ങി മരിച്ചു. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തെക്കന്‍ സൗദി അറേബ്യയിലെ അസീര്‍ മേഖലയിലെ മജാരിദ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് സംഘമാണ്, ഒരാളുടെ മൃതദേഹം നിറഞ്ഞൊഴുകിയ വാദിയില്‍ നിന്നും പുറത്തെടുത്തത്. മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More - കാര്‍ പാര്‍ക്ക് ചെയ്‍തിരുന്ന ഭാഗം ഒഴിവാക്കി ടാറിങ്; സൗദിയില്‍ കരാറുകാരനെ കൊണ്ട് വീണ്ടും ടാര്‍ ചെയ്യിച്ചു
സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയായ ജിദ്ദ, മക്ക എന്നിവിടങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ച കനത്ത മഴയാണ് ലഭിച്ചത്. ഞായറാഴ്ച രാത്രി മുതൽ പെയ്ത മഴയിൽ നിരവധി റോഡുകൾ വെള്ളത്തിലായി. മക്ക അൽ ജഅ്റാന, അൽഖുബഇയ റോഡിൽ ഒഴുക്കിൽ പെട്ട കാറിലെ യാത്രക്കാരെ സിവിൽ ഡിഫൻസ് അധികൃതര്‍ രക്ഷിച്ചു. ഇവരില്‍ ആർക്കും പരിക്കില്ല. വെള്ളത്തില്‍ അകപ്പെട്ട കാർ സിവിൽ ഡിഫൻസ് അധികൃതർ പിന്നീട് പുറത്തെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ